Flash News

6/recent/ticker-posts

പെരുന്നാൾ അവധി : ദുബായിൽ സൗജന്യ പാർക്കിങ്, പൊതുഗതാഗത സമയത്തിൽ മാറ്റം

Views
ദുബായ് • പെരുന്നാൾ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് പൊതുഗതാഗത സമയക്രമങ്ങളിൽ മാറ്റം പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). റമസാൻ 29 മുതൽ ഷവ്വാൽ മൂന്നു വരെയാണ് പുതിയ ക്രമീകരണം. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, പെയ്ഡ് പാർക്കിങ് സ്ഥലങ്ങൾ, പൊതു ബസ് സർവീസ്, ദുബായ് മെട്രോ, ട്രാം തുടങ്ങി വിവിധ മേഖലകളിൽ പുതിയ സമയക്രമം വരും.

വാഹന ടെസ്റ്റിങ്ങ് സെന്ററുകളിലെ കസ്റ്റമർ സർവീസ് കൗണ്ടറുകൾ റമാസാൻ 29 മുതൽ ഷവ്വാൽ മൂന്നു വരെ പ്രവർത്തിക്കില്ല. ഷവ്വാൽ നാലു മുതൽ സാധാരണ സമയത്ത് പ്രവർത്തിക്കുമെന്നു ആർടിഎ അധികൃതർ അറിയിച്ചു. ഉം റമൂൽ, ദെയ്റ, അൽ ബർഷ, അൽ മനാര, അൽ കിയാഫ് തുടങ്ങിയ സ്ഥലങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും ആർടിഎ ഹെഡ്ഓഫീസും സാധാരണ പോലെ മുഴുവൻ സമയവും പ്രവർത്തിക്കും.
പെരുന്നാൾ അവധി ദിനങ്ങളിൽ പൊതു സ്ഥലങ്ങളിലെ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ആർടിഎ അറിയിച്ചു. റമസാൻ 29 മുതൽ ഷവ്വാൽ മൂന്നു വരെയാണ് മൾട്ടി ലെവൽ പാർക്കിങ്ങ് ടെർമിനൽസ് ഒഴികെയുള്ള സ്ഥലങ്ങളിൽ സൗജന്യ പാർക്കിങ്. ഷവ്വാൽ നാലു മുതൽ പാർക്കിങ്ങ് ഫീസ് നൽകണം.

മെട്രോയുടെ ചുവപ്പ്-പച്ച ലൈൻ സ്റ്റേഷനുകളിൽ വ്യാഴം മുതൽ ശനി വരെ രാവിലെ അഞ്ചു മുതൽ രാത്രി ഒന്നു വരെ പ്രവർത്തിക്കും. ഞായർ മുതൽ രാവിലെ എട്ടു മുതൽ രാത്രി ഒന്നുവരെ. ദുബായ് ട്രാം വ്യാഴം മുതൽ ശനി വരെ രാവിലെ ആറു മുതൽ രാത്രി ഒന്നു വരെ പ്രവർത്തിക്കും. ഞായർ മുതൽ രാവിലെ ഒൻപതു മുതൽ രാത്രി ഒന്നുവരെ.



Post a Comment

0 Comments