Flash News

6/recent/ticker-posts

തിരിച്ചറിവിന്റെ മികവിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഒന്നര വയസ്സുകാരൻ ജൊഹാനും..!

Views

 വേങ്ങര : തീക്കനലും സ്വർണ്ണക്കട്ടിയും തിരിച്ചറിയാത്ത കുഞ്ഞു പ്രായത്തിൽ നിരവധി വസ്തുക്കളേയും ജീവികളേയും തിരിച്ചറിയാനും അവയുടെ ശബ്ദം അനുകരിക്കാനുമുള്ള അസാമാന്യ കഴിവ് പ്രകടിപ്പിച്ച് കൊണ്ട് ഇന്ത്യാ ബുക്ക്‌ ഓഫ് റെക്കോർഡ് സിൽ ഇടം നേടിയിരിക്കുകയാണ്  മലപ്പുറം വേങ്ങര പാണ്ടി ശാലയിലെ ഒന്നര വയസ്സുകാരൻ ജൊഹാൻ..!



 
മലപ്പുറം ജില്ലയിലെ വേങ്ങര പാണ്ടികശാല കനൽപ്പടിയിൽ  താമസിക്കുന്ന മാജിദ് - ഷിഫ്ന ദമ്പതികളുടെ മകനാണ് ജൊഹാൻ.
 എട്ടുമാസം പ്രായമായപ്പോൾ തന്നെ ശരീരത്തിലെ അവയവങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ജീവികളേയുമെല്ലാം  തിരിച്ചറിഞ്ഞിരുന്നു.
 അടുക്കളയിലെ ജോലിക്കിടയിൽ ഉമ്മ പറഞ്ഞു കൊടുക്കുന്നത് മനസ്സിലാക്കിയാണ് ഈ കുരുന്ന് ഇന്ന് ജില്ലക്ക് അഭിമാനമായിത്തീർന്നത്.
ശരീരത്തിലെ 10 ഭാഗങ്ങൾ, 22 മൃഗങ്ങൾ, 20 പഴങ്ങൾ, 12 വാഹനങ്ങൾ, 16 പച്ചക്കറികൾ, 12 ഇലക്ട്രോണിക് വസ്തുക്കൾ, 18 ഭക്ഷ്യവസ്തുക്കൾ, 17 കുളിക്കുന്നതിനുള്ള വസ്തുക്കൾ, ഇംഗ്ലീഷ് അക്ഷരമാലയിലെ 4 അക്ഷരങ്ങൾ,16 മൃഗങ്ങളുടെ ശബ്ദങ്ങൾ അനുകരിക്കാനും
മറ്റു 131 വസ്തുക്കൾ എന്നിവ തിരിച്ചറിയാനുള്ള കഴിവുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ പൊൻ തൂവൽ ചാർത്താനായത്.



Post a Comment

0 Comments