Flash News

6/recent/ticker-posts

കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നു.

Views

കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നു.

ന്യൂഡൽഹി: കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിൽ ഇന്ന് ഏതാനും സമയം മുമ്പ് പാർട്ടി ആസ്ഥാനത്തെത്തിയാണ് അംഗത്വമെടുത്തത്. കേരളത്തിൽ നിന്ന് ഒരു നേതാവ് പാർട്ടിയിൽ ചേരുമെന്നും ഇത് ഒരു ക്രിസ്ത്യൻ നേതാവാണെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബി.ജെ.പി അംഗത്വമെടുത്തത്. ബി.ജെ.പി ആസ്ഥാനത്തെത്തിയ അനിലിനെ കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു. കാവി ഷോളണിയിച്ചാണ് അനിലിനെ ബി.ജെ.പി നേതൃത്വം സ്വീകരിച്ചത്.

സമീപകാലത്തെ പ്രവർത്തനങ്ങളും പ്രതികരണങ്ങളും അനിൽ ആന്റണി ബി.ജെ.പിയിലേക്കെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇന്ന് മൂന്ന് മണിക്ക് ഒരു പ്രധാന വ്യക്തി ബി.ജെ.പിയിൽ ചേരുമെന്ന് അറിയിച്ച് പാർട്ടി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവന്നത്. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബി.ബി.സി ഡോക്യുമന്ററിക്കെതിരെ അനിൽ ആൻറണി രംഗത്തെത്തിയതോടെയാണ് അദ്ദേഹം ബിജെപിയുമായി അടുക്കുന്നത്. എഐസിസി സോഷ്യൽ മീഡിയാ ആൻഡ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ദേശീയ കോ-ഓഡിനേറ്ററായി പ്രവർത്തിച്ച് വരികയായിരുന്നു. പിന്നാലെ ഈ പദവിയിൽനിന്ന് അദ്ദേഹത്തെ സസ്‌പെന്റ്‌ചെയ്തു. ഇതിന് ശേഷം അനിൽ ആന്റണി തുടർച്ചയായി കോൺഗ്രസ് വിമർശനം നടത്തിവരികയായിരുന്നു



Post a Comment

0 Comments