കർണാടകയിലെ മുൻ ബിജെപി മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. ഇന്ന് രാവിലെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെയുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസിൽ ചേർന്നതായി ഷെട്ടർ പ്രഖ്യാപിച്ചത്
കർണാടകയിലെ കരുത്തനായ നേതാവാണ് ഷെട്ടർ. ലിംഗായത്ത് സമുദയത്തിൽ നിർണായക സ്വാധീനം ഷെട്ടറിനുണ്ട്. ഷെട്ടറിന്റെ കോൺഗ്രസ് പ്രവേശനം ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
0 Comments