റിയാദ്: കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂർ ഒടുവിൽ ലക്ഷ്യം സഫലീകരിച്ച് സഊദി മണ്ണിലെത്തി. ഇറാഖിൽ നിന്ന് കുവൈത് വഴിയാണ് ശിഹാബ് ചോറ്റൂർ സഊദിക്കകത്തേക്ക് പ്രവേശിച്ചത്. ഞായറാഴ്ച പുലർച്ചെ 5 മണിക്ക് ശേഷമാണ് സഊദിയുടെ മണ്ണിൽ കാലു കുത്തിയതെന്ന് ശിഹാബ് വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് തുടങ്ങി പാകിസ്ഥാനിൽ 120 കിലോമീറ്ററും പിന്നീട് ഇറാനിലും ഇറാഖിലും കുവൈത്തിലും കാൽ നടയായി ലക്ഷ്യ സ്ഥാനമായ മക്കയിലേക്ക് നീങ്ങുന്ന ശിഹാബിന്റെ മുൻപിലുള്ള അടുത്ത ലക്ഷ്യം മദീനയാണ്. ഹഫർ ബാാത്വിൻ വഴിയാണ് മദീനയിലേക്ക് നടന്ന് പോകുക. തന്റെ യാത്രയിൽ സഹായിച്ച എല്ലാവർക്കും ശിഹാബ് നന്ദി അറിയിച്ചു. അവസാന ദിവസം തുടർച്ചയായി 61 കിലോമീറ്റർ നടന്നാണ് ശിഹാബ് സഊദി അതിർത്തിയിൽ എത്തിയത്.
നേരത്തെ, ഇറാഖിൽ നിന്ന് കുവൈത്ത് ബസറ വഴിയാണ് ശിഹാബ് സഊദിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാൽ കുവൈത്ത് ഒഴിവാക്കി നേരെ സഊദി ബോർഡറിലേക്ക് പോകാനാകുമെന്ന പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശമാണ് പുതിയ എളുപ്പ വഴി തിരഞ്ഞെടുത്ത് ആ വഴി യാത്ര തുടങ്ങിയിരുന്നു. എന്നാൽ, പിന്നീട് അതിർത്തികളിലെ ചില നിബന്ധനകൾ മൂലം ഇറാഖിൽ നിന്ന് വിദേശികൾക്ക് നേരിട്ട് സഊദിയിലേക്ക് കടക്കാൻ സാധിക്കില്ലെന്ന മിലിട്ടറി നിർദേശത്തെ തുടർന്ന് യാത്രതുടക്കത്തിൽ തന്നെ ഈ ഉദ്യമം ഉപേക്ഷിച്ച് കുവൈത് വഴി തന്നെ യാത്ര തുടരയുകയായിരുന്നു.
നാല് മാസത്തോളം ഇന്ത്യയിലെ പഞ്ചാബിൽ തങ്ങിയ ശിഹാബ് ട്രാൻസിസ്റ്റ് വിസ ലഭിച്ചതോടെയാണ് ഫെബ്രുവരി ആറിന് പാകിസ്താനിലേക്ക് കടന്നത്. അതിർത്തി കടക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വഴി ദൃശ്യങ്ങൾ
നാല് മാസത്തോളം ഇന്ത്യയിലെ പഞ്ചാബിൽ തങ്ങിയ ശിഹാബ് ട്രാൻസിറ്റ് വിസ ലഭിച്ചതോടെയാണ് ഫെബ്രുവരി ആറിന് പാകിസ്താനിലേക്ക് കടന്നത്. അതിർത്തി കടക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വഴി ദൃശ്യങ്ങൾ കാണിച്ചിരുന്നു. ഈ വേളയിൽ എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് 'താങ്ക്യൂ ഇന്ത്യ' എന്നായിരുന്നു ശിഹാബിന്റെ മറുപടി.'അൽഹംദുലില്ലാഹ്, പാകിസ്താനിലെത്തി' എന്ന കുറിപ്പോടെ പാകിസ്താനിലെത്തിയ ശേഷമുള്ള ചിത്രം ശിഹാബിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു.
പാകിസ്താൻ വിസ നൽകാൻ വൈകിയതിനാൽ ഏകദേശം നാല് മാസത്തോളം അമൃത്സറിലെ ആഫിയ കിഡ്സ് സ്കൂളിലാണ് ശിഹാബ് താമസിച്ചിരുന്നത്. ഫെബ്രുവരി അഞ്ചിനാണ് പാകിസ്താൻ വിസ നൽകിയത്. കഴിഞ്ഞ ജൂൺ മൂന്നിനാണ് ശിഹാബ് മലപ്പുറം
പാകിസ്താൻ വിസ നൽകാൻ വൈകിയതിനാൽ ഏകദേശം നാല് മാസത്തോളം അമൃത്സറിലെ ആഫിയ കിഡ്സ് സ്കൂളിലാണ് ശിഹാബ് താമസിച്ചിരുന്നത്. ഫെബ്രുവരി അഞ്ചിനാണ് പാകിസ്താൻ വിസ നൽകിയത്. കഴിഞ്ഞ ജൂൺ മൂന്നിനാണ് ശിഹാബ് മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽ നിന്ന് ശിഹാബ് കാൽനട ഹജ്ജ് യാത്ര ആരംഭിച്ചത്
2022 ജൂൺ 2 ന് അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയ ശിഹാബിന്റെ ആദ്യ ലക്ഷ്യം, 74 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ നടന്ന് പഞ്ചാബിലെത്തി വാഗാ അതിർത്തിയിലൂടെ പാകിസ്താനിൽ എത്തുകയായിരുന്നു. എട്ട് മാസം കൊണ്ട് വിവിധ രാജ്യങ്ങൾ താണ്ടി ലക്ഷ്യം പൂർത്തീകരിക്കാമെന്നായിരുന്നു അന്ന് ശിഹാബിന്റെ കണക്ക് കൂട്ടൽ.
2023 ലെ ഹജ്ജിനാണ് എത്തിച്ചേരാനാണ് ശിഹാബ് ലക്ഷ്യമിടുന്നത്. സൃഷ്ടാവിന്റെ പ്രീതി കാംക്ഷിച്ചും സാംസ്കാരിക വൈവിധ്യങ്ങളും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചും സൃഷ്ടിപ്പിന്റെ അത്ഭുതങ്ങൾ കണ്ടും ഉള്ളതാണ് യാത്ര. പാകിസ്ഥാൻ കൂടാതെ, ഇറാൻ, ഇറാഖ്, കുവൈറ്റ്, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെയാണ് നടന്നുപോകാനായിരുന്നു പ്ലാൻ. എന്നാൽ, ഇപ്പോൾ ഇതിൽ നിന്ന് കുവൈറ്റ് ഒഴിവാക്കുകയാണ്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ശിഹാബിന് യൂ ട്യൂബ് ചാനലുമുണ്ട്. ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ സൈതലവി - സൈനബ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ശിഹാബ്. ശബ്നയാണ് ഭാര്യ. മുഅ്മിനസൈനബ് മകളാണ്.
ഗതാഗത സൗകര്യം കുറവായിരുന്ന ആദ്യ
കാലങ്ങളിൽ കാൽനടയായി ഹജ്ജിന് പോയിരുന്ന സ്ത്രീകൾ ഉൾപ്പെടെ കഥകളാണ് ഷിഹാബിനെ ഈ സാഹസത്തിനു പ്രേരിപ്പിച്ചത്. ആഗ്രഹം അറിയിച്ചപ്പോൾ വലിയ പ്രോത്സാഹനം നൽകിയത് ഉമ്മയായിരുന്നുവെന്നും ശിഹാബ് ചൂണ്ടിക്കാട്ടുന്നു. കൂട്ടുകാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പ്രോത്സാഹനമായപ്പോൾ ആഗ്രഹ സഫലീകരണത്തിന് വേഗതയേറി.
0 Comments