മലപ്പുറം: റംസാൻ അവധി കഴിഞ്ഞു മദ്രസകൾ ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിന്റെ 10,601 അംഗീകൃത മദ്രസകളിൽ വിപുലമായ പ്രവേശനോത്സവത്തോടെയാണ് ഞായറാഴ്ച പുതിയ വർഷത്തിനു തുടക്കം കുറിക്കുന്നത്.
പന്ത്രണ്ടു ലക്ഷം കുട്ടികളാണ് കേരളത്തിനകത്തും പുറത്തുമായി മദ്രസകളിൽ എത്തുന്നത്. അവരെ സ്വീകരിക്കാൻ അധ്യാപകരും രക്ഷിതാക്കളും മദ്രസ കമ്മിറ്റി ഭാരവാഹികളും ഞായറാഴ്ച മദ്രസകളിൽ ഉണ്ടാവും.
അംഗീകൃതമദ്രസകൾ ഇല്ലാത്ത രാജ്യങ്ങളിലെ വിദ്യാർഥിൾക്കു മദ്രസപഠനം സാധ്യമാക്കുന്നതിന് ഈ അധ്യയനവർഷം മുതൽ ഇ -മദ്രസ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
0 Comments