Flash News

6/recent/ticker-posts

റിയാദിന് സമീപം വന്‍ റോഡപകടം: 15 മരണം; ഗുരുതരാവസ്ഥയിലുള്ള 11 പേരുള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്

Views
ജിദ്ദ: റിയാദ് പ്രവിശ്യയുടെ തെക്ക് സ്ഥിതിചെയ്യുന്ന നാസഹ് അൽഹരെഖ്-അൽമാനിയ റോഡിൽ ഉണ്ടായ ദാരുണമായ റോഡപകടത്തിൽ പതിനഞ്ച് പേർ മരിച്ചു. 14 പേർ പരിക്കുകളോടെ ആശുപത്രികളിലുമായി. 11 പേരുടെ നില ഗുരുതരമാണ്. ഇവരെയെല്ലാം റിയാദ് നഗരത്തിലെ നിരവധി ആശുപത്രികളിലേക്കും അപകടസ്ഥലത്തോട് ചേർന്നുള്ള നിരവധി ആശുപത്രികളിലേക്കും മാറ്റി.

റിയാദിൽ നിന്ന് തെക്ക് ഏതാണ്ട് ഇരുനൂറോളം കിലോമീറ്റർ അകലെയാണ് അത്യാഹിതം സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ദുരന്തം.

വിവരം ലഭിച്ച ഉടൻ 11 ഗ്രൗണ്ട് ആംബുലൻസ് ടീമുകളും രണ്ട് എയർ ആംബുലൻസുകളുമായി സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ടീമുകളും 3 ഗ്രൗണ്ട് ആംബുലൻസ് ടീമുകളുമായി ആരോഗ്യ മന്ത്രാലയം ടീമുകളും സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും മരണപ്പെട്ടവരെ പുറത്തെടുക്കുകയും പരിക്കേറ്റവരെ ആശുപ്രതികൾ എത്തിക്കുകയും ചെയ്തു കൊണ്ടിരുന്നു.

മരിച്ചവരും പരിക്കേറ്റവരുമായവരെ സംബന്ധിച്ച വിവരങ്ങളോ അപകടം സംബന്ധിച്ച വിവരങ്ങളോ ലഭ്യമാവുന്നതേയുള്ളൂ.


Post a Comment

0 Comments