Flash News

6/recent/ticker-posts

താനൂരിൽ തൂവല്‍തീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി 21 പേർ മരിച്ചു

Views

താനൂർ : വെളിച്ച കുറവ് മൂലം രക്ഷാപ്രവർത്തനം നിർത്തി വെച്ചു. താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരിൽ പോലീസ് ഉദ്യോഗസ്ഥനും. താനൂർ പോലീസ് കൺട്രോൾ റൂമിലെ സബറുദ്ധീൻ ആണ് മരിച്ചത്. പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയാണ്. ഇയാളുടെ കുടുംബവും ബോട്ടിൽ ഉണ്ടായിരുന്നു.  രാവിലെ നേവിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കും.
ആശുപത്രികളിൽ മതിയായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമെത്തിച്ച് തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തും. മഞ്ചേരിയ്ക്ക് സമീപമുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതാണ്. രാവിലെ 6 മണിക്ക് തന്നെ പോസ്റ്റുമോര്‍ട്ടം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കഴിയുമെങ്കില്‍ കുറച്ച് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ കൂടി സജ്ജീകരണങ്ങളൊരുക്കി പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു.


Post a Comment

0 Comments