Flash News

6/recent/ticker-posts

ഇന്ന് ലോക ചിരി ദിനം; സമ്മർദ്ദത്തെ തോൽപ്പിക്കാൻ ചിരിയെ ആയുധമാക്കാം

Views

ഈ ദിനത്തിൽ കേരളത്തിലെ പ്രമുഖ ലാഫ്റ്റർ തെറാപ്പിസ്റ്റും ആരോഗ്യ സുരക്ഷാ ചിന്തകനുമായ       
ഡോ. എ പി എ റഹ്‌മാൻ ചിരിയുടെ പ്രാധാന്യത്തെ   കുറിച്ച്‌ വിശകലനം നടത്തുന്നു.

ജനുവരി 10 ഉം മെയ്‌ മാസത്തിലെ ആദ്യ ഞായറാഴ്ച്ചയും ലോകത്തിന്റെ പല ഭാഗങ്ങളിലും ചിരിദിനം ആയി ആചരിച്ച്‌ വരുന്നു

ഇന്ന് നമുക്കെല്ലാം മനസു തുറന്നൊന്നു ചിരിക്കാം. ഈ ദിവസം ചിരിച്ചില്ലെങ്കിൽ പിന്നെ എന്നാണ് ചിരിക്കുക! കാരണം ചിരിക്കാനായി ‌ മാറ്റി വച്ചിരിക്കുന്ന ദിനമാണിന്ന്, ലോക ചിരിദിനം. ചിരി ഒന്നിനും മരുന്നല്ല , പക്ഷെ ഒരു പുഞ്ചിരികൊണ്ട് പലതിനും പരിഹാരം കാണാനാകും എന്ന ശുഭ ചിന്തയിൽ നിന്നാണ് ലോക ചിരിദിനത്തിന്റെ പിറവി. നമ്മുടെ രാജ്യത്തുനിന്നാണ് ചിരിക്കാനൊരു ദിനം എന്ന ആശയം ലോകത്തിന് സമ്മാനമായി ലഭിച്ചത്. 1998 ജനുവരി പത്തിനു ബോംബയിലായിരുന്നു ചിരിദിനത്തിന്റെ ആദ്യ ആഘോഷം. ലോക വ്യാപകമായി ചിരിയോഗ മൂവ്മെന്റിനു തുടക്കമിട്ട ഡോ. മദൻ കത്താരിയയാണ് ചിരിദിനത്തിനും തുടക്കമിട്ടത്.

ചിരി ശുഭസൂചകമായി ഒരു വികാരം എന്ന അടിസ്ഥാനത്തിലാണ് അദ്ദേഹം ചിരിയോഗ പ്രസ്ഥാനം തുടങ്ങിയത്. മനുഷ്യ വികാരങ്ങളെ മാറ്റി മറിക്കാൻ തക്ക ശക്തമായ ഒരു മാധ്യമമാണ് ചിരി. അവനവനെ തന്നെയും ചുറ്റുമുള്ളവരെയും സമാധാനത്തിന്റെ മാർഗത്തിലേക്കു നയിക്കാൻ ചിരിയെന്ന മാന്ത്രികനു സാധിക്കും. കാഴ്ചപ്പാടുകളെ സ്വാധീനിച്ച് സമാധാനപ്രിയരുടെ നാടായി ലോകത്തെ മാറ്റിയെടുക്കാൻ കഴിയും. ഇത്തരം ആശയങ്ങളുടെ പ്രാചാരണമാണ് ചിരിദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ ആശയത്തിനു ലഭിച്ച ലോക സ്വീകാര്യതയുടെ തെളിവാണ് ലോകം മുഴുവൻ ഇന്ന് ചിരിദിനമായി ആചരിക്കുന്നത്.

ഏതൊരു സംഭവത്തെയും ചിരിച്ചുകൊണ്ട് നേരിടാനായാൽ അത് ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്നതായിരുന്നു ഡോ കട്ടാരിയയുടെ പഠനം. അങ്ങനെ തന്നെയാണ് അദ്ദേഹം ജീവിതം കൊണ്ട് സംസാരിച്ചതും. മനുഷ്യന്റെ ശാരീരിക മാറ്റങ്ങൾ അവന്റെ സ്വഭാവത്തെ സ്വാധീനിക്കുമെന്ന് ആദ്യമായി പറഞ്ഞത് ചാൾസ് ഡാർവിനായിരുന്നു. ഡാർവിന്റെ തത്വവും ഡോ കത്താരിയയെ ഏറെ സ്വാധീനിച്ചു. ചിരിക്കുവേണ്ടിയുള്ള ആഘോഷം ലോക സമാധാനത്തിനു വേണ്ടി കൂടിയുള്ള ആഘോഷമാണെന്നും ചിരിദിന സ്ഥാപകൻ പറഞ്ഞിട്ടുണ്ട്. 105 ഓളം രാജ്യങ്ങളിലാണ് ഇപ്പോൾ ചിരിയോഗ പ്രചാരത്തിലുള്ളത്.അവിടെയെല്ലാം നൂറു കണക്കിന് ചിരി ക്ലബ്ബുകളുമുണ്ട്.


Post a Comment

0 Comments