Flash News

6/recent/ticker-posts

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; 87.33 ശതമാനം വിജയം

Views ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 87.33 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കൊവിഡ് കാലത്തിന് മുമ്പ് 2019ല്‍ പ്രസിദ്ധീകരിച്ച ഫലത്തേക്കാള്‍ (83.40%) കൂടുതലാണ് ഈ വര്‍ഷത്തെ ഫലമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. 92.7 ശതമാനമാണ് കഴിഞ്ഞവര്‍ഷത്തെ വിജയം. തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തില്‍ ഒന്നാമത് (99.91).അതേസമയം, വിദ്യാര്‍ഥികള്‍ക്കിടയിലെ കിടമല്‍സം ഒഴിവാക്കാന്‍ ഇത്തവണ ഒന്ന്, രണ്ട്, മൂന്ന് ഡിവിഷനുകളായി (ശതമനമനുസരിച്ചുള്ള ഗ്രേഡ്) തിരിക്കുന്നില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. എന്നാല്‍, വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ 0.1 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. അതേസമയം, പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല.


Post a Comment

0 Comments