Flash News

6/recent/ticker-posts

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പിണറായിയെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്

Views ന്യൂദൽഹി - കർണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിൽ വിശദീകരണവുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പിണറായിയെ ക്ഷണിക്കാത്തതിന്റെ കാരണം കോൺഗ്രസ് വ്യക്തമാക്കുന്നത്. പാർട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും സി പി എം ജനറൽ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ടെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാർ അതാത് പാർട്ടികളുടെ അധ്യക്ഷൻമാരാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സംബന്ധിച്ച് അദ്ദേഹമാണ് പാർട്ടിയുടെ നേതാവ്. പ്രതിപക്ഷ ചർച്ചയിലാണെങ്കിലും പാർട്ടി നേതാക്കളെയാണ് ക്ഷണിക്കാറുള്ളത്. ചടങ്ങിലേക്ക് എല്ലാ പാർട്ടികളുടെയും നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാൽ വിശദീകരിച്ചു. അതസമയം കർണാടക സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ സംഗമ വേദിയാക്കാനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രധാന നേതാക്കളെ പങ്കെടുപ്പിക്കാനാണ് നീക്കം.


Post a Comment

0 Comments