Flash News

6/recent/ticker-posts

കാട്ടാനകളെ ഇരട്ടപ്പേരിട്ട് 
വിളിക്കരുതെന്ന് വനം മന്ത്രാലയം

Views
ന്യൂ ഡൽഹി: ആനയെ ഭീകരജീവിയായി ചിത്രീകരിക്കുന്ന പദപ്രയോഗങ്ങൾ മാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം. ആനയെ കൊലയാളി മൃഗമായി  വിശേഷിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഢിലെ നിതിൻ സിങ് വി സമർപ്പിച്ച നിവേദനത്തിലാണ്‌ നടപടി. കൊലയാളി, കൊലകൊല്ലി, ആനക്കലി, ആനപ്പക തുടങ്ങിയ പ്രയോഗങ്ങൾ ആനകളുടെ സ്വഭാവസവിശേഷതകൾക്ക് ചേരുന്നതല്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം പദപ്രയോഗങ്ങൾ പാടില്ലെന്ന് ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളെ അറിയിക്കണമെന്ന് വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കി. ഇക്കാര്യം സംസ്ഥാനങ്ങൾ ഉറപ്പുവരുത്തണമെന്നും വനം മന്ത്രാലയത്തിനുവേണ്ടി എലിഫെന്റ്‌ പ്രോജക്ട് അധികൃതർ കൈമാറിയ  സർക്കുലറിൽ പറയുന്നു.



Post a Comment

0 Comments