Flash News

6/recent/ticker-posts

ഹജ്ജിനു മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയതിൽ നിലവിൽ ഉംറ പെർമിറ്റ് ഉള്ളവർക്ക് മക്കയിൽ പ്രവേശിക്കാമെന്ന് പൊതു സുരക്ഷ വകുപ്പും ഹൈവേ അതോറിറ്റിയും വ്യക്തമാക്കി.

Views
മക്ക: ഹജ്ജിനു മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയതിൽ നിലവിൽ ഉംറ പെർമിറ്റ് ഉള്ളവർക്ക് മക്കയിൽ പ്രവേശിക്കാമെന്ന് പൊതു സുരക്ഷ വകുപ്പും ഹൈവേ അതോറിറ്റിയും വ്യക്തമാക്കി.

മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ അതിനുള്ള അനുമതി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് നേടണം. എൻട്രി പെർമിറ്റ് ഇല്ലാത്തവരെ കേന്ദ്രങ്ങളിൽ നിന്ന് മടക്കി അയക്കും. യോഗ്യതയുള്ള അതോറിറ്റി നൽകുന്ന പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ്, അല്ലെങ്കിൽ ഹോളി ക്യാപിറ്റൽ നൽകിയ റസിഡന്റ്സ് ഐഡന്റിറ്റി (മക്ക ഇഖാമ), ഹജ്ജ്
 അല്ലെങ്കിൽ ഉംറ തീർത്ഥാടന പെർമിറ്റ് എന്നിവയുള്ളവർക്ക് പ്രവേശനം അനുവദിക്കും എന്നിങ്ങനെയാണ് പൊതു സുരക്ഷ വകുപ്പിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നത്.

മക്ക ഇഖാമയില്ലാത്തവരെയും പ്രത്യേക അനുമതി പത്രമില്ലാത്തവരെയും പ്രവേശന കവാടത്തിൽ വച്ച് പിടികൂടുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കാറുകളും ബസുകളും ട്രെയിനുകളും അടക്കം മുഴുവൻ വാഹനങ്ങളിലും മക്കയിൽ പ്രവേശിക്കുന്നവർക്ക് വിലക്ക് ബാധകമാണ്.

വിലക്കുള്ള കാലത്ത് ജോലി ആവശ്യാർഥം മക്കയിൽ പ്രവേശിക്കുന്നതിന് വിദേശികൾ ജവാസാത്ത് ഡയരക്ടറേറ്റിൽനിന്ന് പ്രത്യേക അനുമതി പത്രം നേടിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനം മുഖേനെയാണ് അനുമതി പത്രം നേടേണ്ടത്.


Post a Comment

0 Comments