ചൂണ്ടൽ സ്വദേശിയായ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്പനെ ഇടിച്ചത്. ആന റോഡിലേക്ക് ഇറങ്ങിയത് അറിയാതെ കാർ വന്നിടിക്കുകയായിരുന്നു. പൂപ്പാറിയിൽ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു കുടുംബം. ആന പെട്ടെന്നു റോഡിലേക്കിറങ്ങിയതിനാലാണ് അപകടമുണ്ടായതെന്ന് പ്രദേവാസികൾ പറയുന്നു. കാർ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനത്തെ ചവിട്ടി തകർക്കാനുള്ള ശ്രമം നടത്തി.
പരിക്കേറ്റവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാറിന്റെ മുൻവശത്തെ ചില്ല് തകർന്നതിനെ തുടർന്നാണ് യാത്രക്കാർക്ക് പരിക്കേറ്റിരിക്കുന്നത്.
അപകടം നടന്ന മേഖല ആനത്താരയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ചക്കക്കൊമ്പൻ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ആനയ്ക്ക് അപകടത്തിൽ പരിക്കേറ്റോ എന്ന് വ്യക്തമല്ല. ബുധനാഴ്ചയോടെ ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമങ്ങൾ വനംവകുപ്പ് നടത്തും. പരിക്കേറ്റിട്ടുണ്ടെങ്കിൽ ആന അക്രമാസക്തനാകാനുള്ള സാധ്യത കൂടുതലാണെന്നും വനം വകുപ്പ് വ്യക്തമാക്കി.
0 Comments