Flash News

6/recent/ticker-posts

കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനെ മാറ്റി

Views ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ അപ്രതീക്ഷിത മാറ്റം. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനെ മാറ്റി. പകരം ബിജെപി നേതാവും സംസ്ഥാനങ്ങള്‍ക്കുള്ള സഹമന്ത്രിയുമായ അര്‍ജുന്‍ റാം മേഘ്‌വാളിന് പദവി നല്‍കി. റിജിജുവിന് ഇനി ഭൗമശാസ്ത്ര മന്ത്രാലയമാണ് അനുവദിച്ചിട്ടുള്ളത്. കൊളീജിയം വിഷയത്തില്‍ ഉള്‍പ്പെടെ സുപ്രിംകോടതിയുമായി നിരന്തരം ഏറ്റുമുട്ടിയ കിരണ്‍ റിജിജുവിനെ തദ് സ്ഥാനത്തുനിന്ന് നീക്കിയത് സംബന്ധിച്ച വിശദീകരണം ലഭ്യമായിട്ടില്ല. രാഷ്ട്രപതിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.


Post a Comment

0 Comments