Flash News

6/recent/ticker-posts

കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട': മുഖ്യമന്ത്രി

Views
വികസനങ്ങളെ തടയുന്നതിൽ ബിജെപിയും യുഡിഎഫും ഒറ്റക്കെട്ടെന്നും ആരോപണം.

തിരുവനന്തപുരം: വികസനങ്ങളെ തടയുന്നതിൽ ബിജെപിയും യുഡിഎഫും ഒറ്റക്കെട്ടാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരാരോപണങ്ങൾ ഉന്നയിച്ച് സർക്കാരിന്‍റെ രണ്ടാം വാർഷികത്തിന്‍റെ നിറം കെടുത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. കെ ജി ഒ എ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളമാണ് രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനം. ഇതിൽ ഞാൻ തൃപ്തനല്ല, അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. ജനങ്ങളെ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഉദ്യാഗസ്ഥർക്കുണ്ടായിരിക്കേണ്ടത്. നാടിന്‍റെ പൊതുവായ ഉയർച്ചയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കുക, ദുരാരോപണങ്ങൾ ഉന്നയിക്കുക എന്നിവയാണ് ഇരു കൂട്ടരുടെയും പരിപാടി. പക്ഷേ കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ല. ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ അപഹാസ്യരായി മാറുമെന്നും പിണറായി വിജയൻ പറഞ്ഞു.



Post a Comment

0 Comments