Flash News

6/recent/ticker-posts

മലബാറിൽ നിന്നു ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ; തലസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു

Views
തിരുവനന്തപുരം: പ്രവാസി
മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പൽ സർവീസ് ആരംഭിക്കാൻ നോർക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിക്കുന്നതിനായി മലബാർ ഡവലപ്മെന്റ് കൗൺസിലും കേരളാ മാരിടൈം ബോർഡും സംയുക്തമായി ഉന്നതതലയോഗം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന യോഗം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. മലബാറിൽ നിന്നു ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. 
ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ ഉൽസവ സീസണുകളിൽ ഭീമമായ തുകയാണ് യാത്രയ്ക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രയ്ക്കായി മാറ്റിവയ്ക്കേണ്ട ദുരവസ്ഥയാണ് പ്രവാസികൾക്ക് നിലവിലുള്ളത്. എൽഡിഎഫ് സർക്കാർ പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വർഷത്തെ ബജറ്റിൽവകയിരുത്തിയിട്ടുണ്ട്. 
ഇതുകൂടി ഉപയോഗപ്പെടുത്തി കപ്പൽ സർവീസ് ആരംഭിക്കാനാണ് ആലോചന. 
യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചശേഷം യാത്രക്കാരെ കണ്ടെത്താനായി നോർക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, സിഇഒ സലീം കുമാർ, നോർക്ക ജനറൽ മാനേജർ അജിത് കോലാശ്ശേരി, എംഡിസി പ്രസിഡന്റ് ഷെവലിയാർ സി ഇ ചാക്കുണ്ണി, ഭാരവാഹികളായ അഡ്വ. എം കെ അയ്യപ്പൻ, സുബൈർ പങ്കെടുത്തു.
 


Post a Comment

0 Comments