അക്ഷയ്ക്കു മാത്രമായി മസ്റ്ററിംഗ് അനുവദിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത നടപടി സ്വാഗതാർഹമെന്ന് സംസ്ഥാനത്തെ ആയിരക്കണക്കിന് കോമൺ സർവീസ് സെന്ററുകളെ (CSC) ഒഴിവാക്കി കൊണ്ട് കേവലം പഞ്ചായത്തിൽ ഒന്നോ രണ്ടോ മൂന്നോ സെന്ററുകൾ മാത്രമുള്ള അക്ഷയയ്ക്ക് മാത്രം മസ്റ്ററിങ് നടത്താൻ ഉള്ള നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
ഈ ഹൈക്കോടതി വിധിയിലൂടെ CSC-ക്ക് കൂടി അനുമതി ഉണ്ടായാൽ മസ്റ്ററിങ് ഉൾപ്പടെയുള്ള പലവിധ ഓൺലൈൻ സേവനങ്ങൾക്കും പ്രായം ചെന്നവർക്കും അവശത അനുഭവിക്കുന്നവർക്കും, പൊതുജനങ്ങൾക്കും, മണിക്കൂറുകൾ വരി-നിൽക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കി ജനങ്ങൾക്ക് അതിവേഗം കാര്യങ്ങൾ നീക്കാൻ സാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു.
മാന്യ ജനങ്ങൾ മസ്റ്ററിംഗ് ചെയ്യുവാനായി ഇനി സർക്കാർ തലത്തിൽനിന്ന് ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അക്ഷയയിൽ പോകേണ്ടതില്ല.
0 Comments