Flash News

6/recent/ticker-posts

കര്‍ണ്ണാടകയില്‍ ബുധനാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും, നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം സിദ്ധാരാമയ്യക്ക്, വ്യാഴാഴ്ച സത്യ പ്രതിജ്ഞ

Views

കര്‍ണ്ണാടകയില്‍ ബുധനാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. ബി ജെ പി വിട്ടു കൊണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടര്‍ മന്ത്രിയാകുമെന്ന് ഉറപ്പായി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഒറ്റയടിക്ക് തിരുമാനം എടുക്കില്ലന്ന് ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറയുമ്പോഴും സിദ്ധാരാമയ്യക്ക് തന്നെയാണ് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം.ലിംഗായത്ത് എം എല്‍ എമാരും സിദ്ദരാമയ്യയെ പിന്തുണക്കുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹത്തിന്റെ അവസാനത്തെ ഊഴമായിരിക്കും ഇത് എന്നും പറയപ്പെടുന്നു.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ വന്ന ഐ ഐ സി സി നിരീക്ഷകര്‍ ഇന്നത്തെ നിയമസഭാ കക്ഷി യോഗത്തിന് ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡി്ന് റിപ്പോര്‍ട്ട് നല്‍കും. വേണ്ടി വന്നാല്‍ കര്‍ണ്ണാടകത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിക്ക് വിളിക്കാനുള്ള സാധ്യതയും ഉണ്ട്. അതെല്ലാം ഐ ഐ സി സി നിരീക്ഷകരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. അതേ സമയം സിദ്ധാരമയ്യയെ മാത്രം കേന്ദ്രീകരിച്ച് മുഖ്യമന്ത്രി ചര്‍ച്ചകള്‍ മുന്നോട്ടുപോകേണ്ടെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നുണ്ട്.

ബി ജെ പിവിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ മന്ത്രിയാക്കാന്‍ ഐ ഐ സി സി തിരുമാനിച്ചിട്ടുണ്ട്. ബി ജെ പി വിട്ട് കോണ്‍ഗ്രസിലെത്തിയ എല്ലാവര്‍ക്കും പരിഗണന നല്‍കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. ജഗദീഷ് ഷട്ടറെ എം എല്‍ സിയാക്കിയ ശേഷം മന്ത്രിയാക്കാനാണ് തിരുമാനം.



Post a Comment

0 Comments