Flash News

6/recent/ticker-posts

കൂളിമാട് പാലം മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

Views
മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് നിന്നും നാടമുറിച്ച് തുറന്ന വാഹനത്തിൽ വർണാഭമായ ഘോഷയാത്രയോടെയാണ് കൂളിമാട് ഭാഗത്ത് ഒരുക്കിയ ഉദ്ഘാടനവേദിയിൽ മന്ത്രിയെത്തിയത്. തുടർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു.

സർക്കാറിന്റെ പ്രകടനപത്രികയിൽ പ്രഖ്യാപിച്ച അഞ്ച് വർഷത്തിനുള്ളിൽ 100 പാലങ്ങൾ എന്നത് കേവലം രണ്ട് വർഷം കൊണ്ട് തന്നെ 57 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി സർക്കാർ ബഹുദൂരം മുന്നോട്ടു പോയെന്നും പത്ത് പാലങ്ങളുടെ നിർമാണം അവസാന
ഘട്ടത്തിലെത്തിയെന്നും മന്ത്രി പറഞ്ഞു. ഇനി 33 പാലങ്ങൾകൂടി പൂർത്തിയായാൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം സമയബന്ധിതമായി
പൂർത്തിയാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ഇരവഴിഞ്ഞി പുഴയും ചാലിയാറും സംഗമിക്കുന്ന പാലത്തിനിരുവശവുമുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രദേശത്ത് ടൂറിസം വികസനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പി.ടി.എ റഹീം എം എൽ എ അധ്യക്ഷത വഹിച്ചു. എം.പിമാരായ ഡോ. അബ്ദുസ്സമദ് സമദാനി, എളമരം കരീം, എം കെ രാഘവൻ, ടി.വി ഇബ്രാഹീം എം എൽ എ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി മാധവൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി വി സക്കറിയ, ഓളിക്കൽ ഗഫൂർ, കെ ആർ എഫ് ബി പ്രൊജക്ട് ഡയറക്ടർ ഡാർലിൻ കാർമലിറ്റ ഡിക്രൂസ്, നോർത്ത് സർക്കിൾ ടീം ലീഡർ എസ് ദീപു, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 


Post a Comment

0 Comments