റിയാദ്: സഊദിയിലെ റിയാദിൽ ഉണ്ടായ തീപിടുത്തത്തിൽ ഉൾപ്പെട്ട മലയാളി സുഹൃത്തുക്കൾ ജീവിതത്തിൽ എന്ന പോലെ മരണത്തിലും ഒരുമിച്ച്.
മരണപ്പെട്ട മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മേൽമുറി സ്വദേശി നൂറേങ്ങൽ കവുങ്ങൽത്തൊടി വീട്ടിൽ ഇർഫാൻ ഹബീബ് (33) എന്നിവർ ജീവിത സായാഹ്നത്തിലും എന്ന പോലെ മരണത്തിലും ഒരുമിക്കുകയായിരുന്നു.
കോട്ടക്കൽ എഞ്ചിനീയറിങ് കോളേജിൽ നിന്ന് ബി ടെക് എഞ്ചിനീയറിങ് ഒരുമിച്ച് പൂർത്തിയാക്കിയവരായിരുന്നു ഇരുവരും. തുടർന്ന് ഇരുവരും നാട്ടിൽ തന്നെ ഒരുമിച്ച് ജോലി ചെയ്തും സൗഹൃദം തുടരുകയും പിന്നീട് ഗൾഫിലേക്ക് ജീവിതം പറിച്ചു നട്ടപ്പോഴും ഇരുവരും ഒരു മെയ്യ് പോലെ ഒരുമിച്ച് എത്തുകയായിരുന്നു. നാട്ടിൽ ഒരുമിച്ചുള്ള പഠനത്തോടൊപ്പം ഒരുമിച്ചുള്ള ജോലി ചെയ്ത് വരുന്നതിനിടെയാണ് ഗൾഫിലേക്കുള്ള അവസരം വന്നെത്തിയത്.
തുടർന്ന് ഒരുമിച്ച് തന്നെ ഇന്റർവ്യൂ കഴിഞ്ഞ് റിയാദിലെ പമ്പിൽ ജോലിക്ക് എത്തുകയുമായിരുന്നു. പമ്പിലെ ടെക്നിക്കൽ ജോലിക്കായുള്ള ടെക്നീഷ്യൻ തസ്തികളിലേക്ക് ആയിരുന്നു ഇരുവരും എത്തിയിരുന്നത്. എന്നാൽ, ഗൾഫ് സ്വപ്നം കണ്ടെത്തി ദിവസങ്ങൾക്കകം ഇരുവരെയും ജീവിതത്തിൽ എന്ന പോലെ വിധി മരണത്തിലും ഒരുമിപ്പിച്ചു. ഇരുവരുടെയും മരണം ഞെട്ടലോടെയാണ് സുഹൃത്തുക്കളും നാട്ടുകാരും കേട്ടത്.
0 Comments