Flash News

6/recent/ticker-posts

ബോട്ടപകടത്തിൽ മരണപ്പെട്ട യുവാവിന്റെ ബൈക്ക് കേടുപാടുകളോടെ കണ്ടെത്തി

Views
പരപ്പനങ്ങാടി : താനൂർ തൂവൽ തീരം ബോട്ടപകടത്തിൽ മരിച്ച യുവാവിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കേടുപാടുകളോടെ കണ്ടെത്തി. മരിച്ച താനൂരിലെ കെ.പി.സിദ്ധീഖിന്റെ കെഎൽ 55 എൻ 7441 ഡ്രീം യുഗ ബൈക്കാണ് പരപ്പനങ്ങാടി സദ്ദാം ബീച്ച് ഭാഗത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കേടുപാടുകളോടെ ലഭിച്ചത്.

തീരത്തെത്തിയത്. ഫാത്തിമ റജ് വ ഇപ്പോഴും ചികിത്സയിലാണ്. മറ്റു രണ്ടു പേരും സിദ്ധിഖുമാണ് മരണത്തിന് കീഴടങ്ങിയത്.

അപകടം നടന്നതിന്റെ പിറ്റെ ദിവസം ഉച്ചവരെ വാഹനം തൂവൽ ബോട്ട് യാത്ര നടത്താനായി സിദ്ധീഖ് മക്കളായ ഫാത്തിമ മിൻഹ (12), മുഹമ്മദ് ഫൈസാൻ(3), ഫാത്തിമ റജ് വ എന്നിവരോടൊത്ത് തീവൽ തീരത്തുണ്ടായിരുന്നു.എന്നാൽ വൈകീട്ട് വാഹനം കാണാതാവുകയായിരുന്നു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ബൈക്ക് എടുക്കാൻ വന്നപ്പോളാണ് വാഹനം കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിദ്ധീഖിന്റെ ഭാര്യ പൊലീസിൽ പരാതിപെടുകയായിരുന്നു. അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് വാഹനം പരപ്പനങ്ങാടി സദ്ദാം ബീച്ച് ഭാഗ നിന്നും ലഭിച്ചത്.


Post a Comment

0 Comments