Flash News

6/recent/ticker-posts

ദി കേരള സ്റ്റോറിയുടെ സംവിധായകനും നടിയും വാ​ഹനാപകടത്തിൽപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകൾ

Views വിവാദ ചിത്രം 'ദി കേരള സ്റ്റോറി'യുടെ സംവിധായകനും നടിയും വാഹനാപകടത്തിൽപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ. സംവിധായകൻ സുദീപ്തോ സെൻ, നടി ആദാ ശർമ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കരിംനഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും പുറപ്പെട്ടത്.

അപകടത്തിൽപ്പെട്ട ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരങ്ങൾ. ആരോഗ്യപ്രശ്നങ്ങൾ കാരണം പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് സംവിധായകൻ അറിയിച്ചു. തങ്ങൾക്ക് പരിപാടിയിൽ എത്താനാകാത്തതിൽ കരിംനഗറിലെ ജനങ്ങളോട് സംവിധായകൻ മാപ്പും ചോദിച്ചു.

നടി ആദാ ശർമയും ആരോഗ്യത്തെക്കുറിച്ച് വിശദീകരണവുമായി എത്തിയിരുന്നു. താൻ സുഖമായിരിക്കുന്നു എന്നും കൂടെയുള്ള അണിയറപ്രവർത്തകർക്കും കുഴപ്പം ഒന്നും ഇല്ലെന്നും ആദാ ശർമ ട്വിറ്ററിൽ കുറിച്ചു. അപകടത്തെക്കുറിച്ച് വാർത്തകൾ വന്നതോടെ ധാരാളം മെസേജുകൾ വന്നുവെന്നും പ്രേക്ഷകരുടെ കരുതലിന് നന്ദിയെന്നും നടി കുറിച്ചു.

മെയ് അഞ്ചിനാണ് 'ദി കേരള സ്റ്റോറി' പ്രദർശനത്തിനെത്തിയത്. ബംഗാൾ ഉൾപ്പെയുള്ള ചിലയിടങ്ങളിൽ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലും മധ്യപ്രദേശിലും ചിത്രത്തിന്റെ നികുതി ഒഴിവാക്കിയിരുന്നു. ചിത്രത്തിന്റെ കളക്ഷൻ 100 കോടിയായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.





Post a Comment

0 Comments