Flash News

6/recent/ticker-posts

സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം; വിലച്ചൂടിലാണ് സ്കൂൾ വിപണി; രക്ഷിതാക്കൾ വലയും..!

Views

പു​തു​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​തൊ​ട്ട​ടു​ത്തെ​ത്തി​യി​രി​ക്കെ​ ​സ്കൂ​ൾ​ ​വി​പ​ണി​യി​ലെ​ ​വി​ല​ക്ക​യ​റ്റം​ ​പോ​ക്ക​റ്റ് ​ചോ​ർ​ത്തു​മോ​യെ​ന്ന​ ​ആ​ശ​ങ്ക​യി​ലാ​ണ് ​ര​ക്ഷി​താ​ക്ക​ൾ.​ ​പേ​ന​ ​മു​ത​ൽ​ ​ബാ​ഗ് ​വ​രെ​ ​എ​ല്ലാ​ ​വ​സ്തു​ക്ക​ൾ​ക്കും​ ​ക​ഴി​‍​ഞ്ഞ​ ​വ​ർ​ഷ​ത്തേ​ക്കാ​ൾ​ 20​ ​ശ​ത​മാ​നം​ ​മു​ത​ൽ​ ​വി​ല​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്.​

വി​ല​ക്ക​യ​റ്റം​ ​പി​ടി​ച്ചു​യ​ർ​ത്താ​ൻ​ ​ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡ്,​ ​ത്രി​വേ​ണി​ ​സ്റ്റു​ഡ​ന്റ് ​മാ​ർ​ക്ക​റ്റു​ക​ളും​ ​വി​വി​ധ​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളും​ ​രം​ഗ​ത്തു​ണ്ട്.​ ​ബാ​ഗ്,​ ​കു​ട,​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​ബോ​ക്സ്,​ ​നോ​ട്ട് ​ബു​ക്കു​ക​ൾ​ ​എ​ന്നി​വ​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളു​ടെ​ ​സ്റ്റാ​ളു​ക​ളി​ലു​ണ്ട്.​

പു​തി​യ​ ​ട്രെ​ൻ​ഡു​ക​ൾ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​കു​റ​വാ​ണ് ​ന്യൂ​ന​ത. കുട്ടിക​ളു​ടെ​ ​റെ​യി​ൻ​ കോ​ട്ടി​നും​ ​ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.​ പ്ലാ​സ്റ്റി​കി​ന് ​പ​ക​രം​ ​സ്റ്റീ​ൽ​ ​കു​പ്പി​ക​ൾ​ക്കും​ ​ഭ​ക്ഷ​ണ​പാ​ത്ര​ങ്ങ​ൾ​ക്കും​ ​ആ​ണ് ​കൂ​ടു​ത​ൽ​ ​ആ​വ​ശ്യ​ക്കാ​ർ.​ 100​ ​രൂ​പ​ ​മു​ത​ൽ​ ​വി​ല​ ​വ​രു​ന്ന​ ​സ്റ്റീ​ൽ​ ​കു​പ്പി​ക​ളും​ 200​ ​രൂ​പ​ ​മു​ത​ൽ​ ​വി​ല​ ​വ​രു​ന്ന​ ​ഭ​ക്ഷ​ണ​പാ​ത്ര​ങ്ങ​ളും​ ​വി​പ​ണി​യി​ലു​ണ്ട്.​

കു​ട്ടി​ക​ളെ​യും​ ​ര​ക്ഷി​താ​ക്ക​ളെ​യും​ ​ആ​ക​ർ​ഷി​ക്കാ​നാ​യി​ ​വി​ല​ ​കു​റ​ച്ച് ​മ​ത്സ​രി​ക്കു​ന്ന​ ​ക​ട​ക​ളും​ ​വി​പ​ണി​യി​ൽ​ ​കാ​ണാ​നാ​വും.​ ​യൂ​ണി​ഫോം​ ​തു​ണി​ക​ൾ​ക്ക് ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തേ​ക്കാ​ൾ​ 10​ ​മു​ത​ൽ​ 15​ ​ശ​ത​മാ​നം​ ​വ​രെ​ ​വി​ല​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ​ക​ച്ച​വ​ട​ക്കാ​ർ​.​Post a Comment

0 Comments