Flash News

6/recent/ticker-posts

വ്യാജ രേഖകൾ പരിശോധിക്കാൻ യുഎഇ ബാങ്കുകൾ പുതിയ പദ്ധതിയുമായി രംഗത്ത്

Views

സാമ്പത്തിക തട്ടിപ്പ് തടയാനായി രേഖകൾ പരിശോധിക്കാൻ പുതിയ നെറ്റ്വർക്ക് ആരംഭിച്ചതായി യുഎഇ ബാങ്ക് ഫെഡറേഷൻ അറിയിച്ചു.

വ്യാജ രേഖകൾ തടയാൻ പുതിയ പദ്ധതിയുമായി എത്തിയിട്ടുണ്ടെന്നും അവയിൽ ചിലത് പിടിക്കുന്നതിൽ വിജയിച്ചിട്ടുണ്ടെന്നും യുഎഇ ബാങ്ക് ഫെഡറേഷൻ ഡയറക്ടർ ജനറൽ ജമാൽ സാലിഹ് പറഞ്ഞു.

“രേഖകൾ യഥാർത്ഥമാണോ അല്ലയോ എന്ന് പരിശോധിക്കാൻ ഞങ്ങൾ ഒരു നെറ്റ്വർക്ക് സൃഷ്ടിച്ചിട്ടുണ്ട്. വസ്തുക്കളും കമ്പനികളും മറ്റും വിൽക്കാൻ രേഖകൾ വ്യാജമായി നിർമ്മിച്ച ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വഞ്ചനയെ നേരിടാൻ ഉപഭോക്താക്കളുടെ അവബോധവും വിദ്യാഭ്യാസവും വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വെല്ലുവിളികളെ നേരിടാൻ നിയമനിർമ്മാണത്തിന്റെ കാര്യത്തിൽ വളരെ സജീവമായി യുഎഇ സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് തങ്ങൾ എപ്പോഴും പ്രവർത്തിക്കുന്നതെന്നും സാലിഹ് കൂട്ടിച്ചേർത്തു.

2023 ലെ അസോസിയേഷൻ ഓഫ് സർട്ടിഫൈഡ് ഫ്രോഡ് എക്സാമിനേഴ്സ് (ACFE) ഫ്രോഡ് കോൺഫറൻസ് മിഡിൽ ഈസ്റ്റിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.



Post a Comment

0 Comments