Flash News

6/recent/ticker-posts

താനൂര്‍ ബോട്ട് ദുരന്തം : സഹായധനം അനുവദിച്ച്‌ ഉത്തരവിറങ്ങി

Views
തിരുവനന്തപുരം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കുമുള്ള സഹായധനം അനുവദിച്ച്‌ ഉത്തരവിറങ്ങി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്‌ 10 ലക്ഷം രൂപ വീതമാണ്‌ മരിച്ചവരുടെ അനന്തരാവകാശികള്‍ക്ക്‌ നല്‍കുക.

പരിക്കേറ്റവരുടെ ചികിത്സ, രക്ഷാപ്രവര്‍ത്തനങ്ങളുടെ ചെലവ് എന്നിവ വഹിക്കുന്നതിന് 25 ലക്ഷം രൂപയാണ്‌ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന്‌ മലപ്പുറം കലക്ടര്‍ക്ക്‌ അനുവദിച്ചത്‌. തുടര്‍നടപടികള്‍ക്ക്‌ മലപ്പുറം കലക്ടറെ ചുമതലപ്പെടുത്തി.


ബോട്ടപകടത്തില്‍ 22 പേരാണ്‌ മരിച്ചത്‌. പത്തുപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഇന്നലെ ഒരാള്‍ കൂടി പൊലീസ് പിടിയിലായിരുന്നു. ബോട്ട് ജീവനക്കാരന്‍ സവാദിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ ബോട്ട് ഉടമയും അഞ്ച് ജീവനക്കാരുമടക്കം ഒമ്ബത് പേരാണ് ഇതുവരെ പിടിയിലായത്. പ്രതികളില്‍ മൂന്ന് പേര്‍ ബോട്ട് ഉടമയെ ഒളിവില്‍ പോകാന്‍ സഹായിച്ചവരാണ്. ബോട്ടിന്‍റെ ഉടമ താനൂര്‍ സ്വദേശി നാസര്‍, ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സഹോദരന്‍ സലാം (53), മറ്റൊരു സഹോദരന്‍റെ മകന്‍ വാഹിദ് (27), നാസറിന്‍റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37), ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശന്‍, ബോട്ടിന്‍റെ മാനേജര്‍ അനില്‍, സഹായികളായ ബിലാല്‍, ശ്യാം കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.


Post a Comment

0 Comments