Flash News

6/recent/ticker-posts

പറപ്പൂർ ഒന്നാം വാർഡിലെ മാലിന്യ ശേഖരം മാരക രോഗങ്ങളുടെ താക്കോൽ

Views
വേങ്ങര : വേങ്ങര പറപ്പൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ എരുമപ്പുഴ റോഡിൽ മാരക രോഗങ്ങളുടെ കലവറ തുറക്കുകയായി. അമ്പത് രൂപ വാങ്ങി വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ കൊണ്ട് നിറക്കുന്നത് കുഞ്ഞുമക്കളുടെ അംഗനവാടിയിലാണ്. എന്ത് ധൈര്യത്തിലാണ് രക്ഷിതാക്കൾ അംഗനവാടിയിലേക്ക് കുഞ്ഞുമക്കളെ അയക്കുക..?!
ഇവിടെ
മാലിന്യങ്ങൾ കൊണ്ട് അംഗനവാടി വീർപ്പ് മുട്ടുകയാണ്. മഴ പെയ്താൽ മാലിന്യങ്ങൾ നിറഞ്ഞ വെള്ളം പൊതു കിണറിലേക്കൊഴുകുകയായി. ഇവിടെയുള്ള നിരവധി കുടുംബങ്ങൾക്ക് അത്താണിയായ ഈ കിണർ പോലും മലിനമാകാൻ കാരണം ഇന്നാട്ടിലെ അധികാരികളല്ലാതാര് ..?! ഇതിനൊരു പരിഹാരം കാണേണ്ട അധികാരികൾ കുരുടൻമാരാകുകയാണോ ..?! 
അധികാരികളുടെ ഈ അനാസ്ഥ പോപ്പുലർ ന്യൂസിന്റെ ശ്രദ്ധയിൽ പെടുത്തിയ പ്രദേശവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. അവ ഒരിക്കലും അവഗണിക്കരുത്.
മാലിന്യങ്ങൾ നിറഞ്ഞത് മൂലം കൊതുകുശല്യവും തെരുവുനായ ശല്യയും രൂക്ഷമാണ്. കുടിവെള്ളമാണെങ്കിൽ മാലിന്യം കലർന്നൊഴുകിയ വെള്ളവും....!
എന്തൊരു വിധിയിത്..?!
ഇവരും മനുഷ്യരല്ലേ..?!



മാരക രോഗങ്ങൾ സമ്മാനിക്കുന്ന മാലിന്യക്കൂമ്പാരത്തിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
പറപ്പൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ എരുമപുഴ ഭാഗത്തെ മാലിന്യ കൂമ്പാരത്തിനെതിരെയുള്ള പരിസരവാസികളുടെ പരാതിയെ തുടർന്ന് സത്യാവസ്ഥ മനസിലാക്കുവാൻ സി പി ഐ എം പറപ്പൂർ എൽ സി സെക്രട്ടറിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രതിപക്ഷ മെമ്പർമാർ, എൽ സി അംഗങ്ങൾ, സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. 

യാതൊരു മാനദണ്ഡവും ഇല്ലാതെ ദ്രവ ഖരമാലിന്യങ്ങൾ പരിസരം മുഴുവൻ പരന്ന് കിടക്കുകയും സമീപത്തെ കിണറുകളിലേക്ക് മലിന ജലം ഇറങ്ങുന്നതും പറമ്പിലെ കൃഷിവിളകൾ മുഴുവൻ മാലിന്യ കൂമ്പാരത്തിനടിയിൽ പെടുകയും ചെയ്ത കാഴ്ചയാണ് അവിടെ നിന്ന് കാണാനായത്. മാലിന്യ കൂമ്പാരത്തിനെതിരെ പരാതിയെ തുടർന്ന് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് സിപിഐ എം നേതാക്കളായ ടി.പി അലവിക്കുട്ടി, എപി ഹമീദ്, ഇ എൻ മനോജ്, സതീഷ് പുഴച്ചാൽ, പി സി സുരേഷ്, ബീരാൻ കുട്ടി, വാർഡ് മെമ്പർ സുമിത്ര എന്നിവർ പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. 

തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ അലക്ഷ്യമായി കിടക്കുന്ന മാല്യന്യങ്ങൾ പ്രദേശത്ത് നിന്ന്  മാറ്റുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകയും ചെയ്തു. ചർച്ചയിൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് കിട്ടിയ ഉറപ്പുകൾ  വീണ്ടും വൈകിപ്പിച്ചാൽ ബഹുജനങ്ങളെ അണിനിരത്തി ജനകീയ പക്ഷോഭം നടത്തുമെന്ന് സി പി ഐ എം നേതാക്കൾ അറിയിച്ചു.



Post a Comment

0 Comments