Flash News

6/recent/ticker-posts

മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തെത്തി. താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി.

Views
മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തെത്തി. താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. അപകടത്തില്‍ മരിച്ച എട്ട് പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ്. ഇവിടെ ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇതിന് ശേഷം പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തേയ്ക്ക് മുഖ്യമന്ത്രി പുറപ്പെട്ടു.
താനൂരില്‍ അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിക്കും. മന്ത്രി വി. അബ്ദുറഹിമാന്റെ ക്യാംപ് ഓഫീസില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
സംഭവത്തിന് ശേഷം ബോട്ടുടമയും കൂട്ടാളികളും ഒളിവിലാണെന്നും ഡിവൈഎസ്പി അറിയിച്ചു.


Post a Comment

0 Comments