പ്ലസ് വൺ സീറ്റ് പുനഃക്രമീകരണത്തിനായി പുതിയ കമ്മിറ്റി ഏർപ്പെടുത്തും. ജൂൺ ഒന്നിന് തന്നെ പുതിയ അധ്യയന വർഷം ആരംഭിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ വർഷത്തേക്കാൾ കൂടുതൽ കുട്ടികൾ ഒന്ന്, പ്രീപ്രൈമറി ക്ലാസുകളിലേക്ക് പ്രവേശനം നേടിയിട്ടുണ്ട്. ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ബോയ്സ് എൽ.പി സ്കൂളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറ്റ് മന്ത്രിമാർ അതാത് ജില്ലകളിൽ പങ്കെടുക്കും. പ്രാദേശികതലത്തിൽ പ്രവേശനോത്സവം ഭംഗിയാക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്. ഈ വർഷം അക്കാദമിക മികവിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ കൂടുതൽ ശ്രദ്ധനൽകുമെന്നും സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുമെന്നും മന്ത്രി അറിയിച്ചു
80 ശതമാനം പാഠപുസ്തകങ്ങളും കുട്ടികളിലേക്ക് എത്തിക്കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേർത്തു. യൂണിഫോം വിതരണവും ഏതാണ്ട് പൂർത്തിയായി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ ക്രമീകരണങ്ങളും മെയ് 27-ന് മുൻപുതന്നെ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശം നൽകി. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു
0 Comments