Flash News

6/recent/ticker-posts

എണ്ണ എടുത്തിട്ടുണ്ട്, ഗതികേടുകൊണ്ടാണ്'; ബൈക്കിലെ പെട്രോള്‍ ഊറ്റിയ ആളുടെ മാപ്പപേക്ഷ, പിന്നെ 10 രൂപയും

Views
കോഴിക്കോട്: 'കുറച്ച്‌ എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക, ഗതികേട് കൊണ്ടാണ്, ഞങ്ങള്‍ 10 രൂപ ഇതില്‍ വച്ചിട്ടുണ്ട്.
പമ്ബില്‍ എത്താൻ വേണ്ടിയാണ്. പമ്ബില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല. അതുകൊണ്ടാണ്', ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റി എടുത്ത ശേഷം ബൈക്കുടമയോട് മാപ്പ് അപേക്ഷിച്ച്‌ അജ്ഞാതൻ എഴുതിയ കത്തിലെ വരികളാണ് ഇത്.

ചേലേമ്ബ്രയിലെ ദേവകി അമ്മ മെമ്മോറിയല്‍ കോളജ് ഓഫ് ഫാര്‍മസിയിലെ അധ്യാപകനായ അരുണ്‍ലാല്‍ കോഴിക്കോട് ബൈപ്പാസ് റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കില്‍ നിന്നാണ് അജ്ഞാതൻ പെട്രോള്‍ ഊറ്റിയെടുത്തത്. മാപ്പ് ചോദിച്ചുള്ള കത്തിനൊപ്പം രണ്ട് അഞ്ച് രൂപ നാണയങ്ങളും അജ്ഞാതൻ ബൈക്കില്‍ വെച്ചിട്ടുണ്ട്.

കുറിപ്പിൻറെയും അതിനൊപ്പമുണ്ടായിരുന്ന രണ്ട് അഞ്ച് രൂപാ തുട്ടുകളുടെയും ചിത്രം അരുണ്‍ലാല്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു. തൊണ്ടയാട് പാലത്തിന്റെ താഴെ രാവിലെ നിര്‍ത്തിവെച്ച ബൈക്കില്‍ നിന്നാണ് ആരോ പെട്രോള്‍ ഊറ്റിയെടുത്തത്.

ബൈക്ക് എടുത്ത് തിരിച്ച്‌ വീട്ടില്‍ എത്തിയപ്പോഴാണ് മഴക്കോട്ടിന്റെ കവറില്‍ നിന്ന് നാണയ തുട്ടുകള്‍ താഴെ വീണത്. നോക്കിയപ്പോള്‍ കുറിപ്പും കണ്ടു. 'കൈ നിറയെ ധനം ഉള്ളവനല്ല, മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്ബന്നൻ' എന്ന വാക്കുകളോടെയാണ് അരുണ്‍ലാല്‍ കത്ത് പങ്കുവെച്ചത്.

Post a Comment

0 Comments