കേരളത്തിൽ 1727 അംഗൻവാടികൾ, പ്രവർത്തിക്കുന്നത് ഫിറ്റ്നസില്ലാത്ത കെട്ടിടങ്ങളിൽ
പുതിയ കണക്കുകൾ. പ്രകാരം സംസ്ഥാനത്ത് ഫിറ്റ്നസില്ലാത്ത 1727 അംഗനവാടി കളിൽ 1410 അംഗനവാടി കളും മലപ്പുറം ജില്ലയിൽ ആണ്.
കാലങ്ങളായി ജില്ലയോടുളള ഭരണകൂടങ്ങളുടെ ഇരട്ടത്താപ്പിൻ്റെ ചെറിയരു ഉദാഹരണം മാത്രമിത്.
മറ്റു ജില്ലകളിൽ ഭരണകൂടം നൽകുന്ന ഫണ്ടുകൾ ഉപയോഗിച്ച് എല്ലാ മേഖലകളിലും വികസനങ്ങൾ നടത്തുമ്പോൾ മലപ്പുറത്ത് ജനങ്ങളുടെ പോക്കറ്റിൽ കൈയിട്ട് വാരിയാണ് എല്ലാം കെട്ടിപ്പൊക്കുന്നത്.
എന്നിട്ടതിന്നൊരു പേര് മലപ്പുറം മോഡൽ.
മറ്റു ജില്ലക്കാർ നൽകുന്ന രീതിയിൽ തന്നെയാണ് നമ്മളും നികുതി നൽകുന്നത്.
എന്നിട്ടും എന്ത് കൊണ്ടാണ് ഈ ജില്ലാ ഇങ്ങനെ അവഗണിക്കപ്പെടുന്നത്.
ഇരുമുന്നണികൾക്കും ഈ വിവേചനത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല.
പുതിയ കണക്കുകൾ ജില്ലകൾ തിരിച്ച്
സംസ്ഥാനത്തെ അംഗൻവാടികൾ
ജില്ലാ, എണ്ണം, വാടക കെട്ടിടം, ഫിറ്റ്നസ് ഇല്ലാത്തത്. എന്നിവ ക്രമത്തിൽ ചുവടെ.
തിരുവനന്തപുരം-3061- 1082. ഇല്ല.
കൊല്ലം-2723- 838. ഇല്ല.
പത്തനംതിട്ട-1389- 493- 52.
ആലപ്പുഴ-2150- 967. ഇല്ല.
കോട്ടയം-2050- 648. ഇല്ല
ഇടുക്കി-1561- 122. ഇല്ല.
എറണാകുളം-2858- 676- 33.
തൃശൂർ-3016- 407- 157.
പാലക്കാട്-2835- 387- ഇല്ല.
മലപ്പുറം-3808- 688- 1410
വയനാട്-874- 59- ഇല്ല.
കോഴിക്കോട്-2938- 434- 32
കണ്ണൂർ-2504- 272. ഇല്ല
കാസർകോട്-1348- 83- ഇല്ല.
0 Comments