നിലമ്പൂർ: അന്തിയുറങ്ങാന്‍ സ്‌ഥലമില്ലാത്തതു കാരണം വീടിന്റെ ടെറസിനു മുകളില്‍ അഭയം പ്രാപിക്കുന്ന 25 പേരടങ്ങുന്ന പട്ടിക വര്‍ണ്മ കുടുംബത്തിന്റെ ദൈന്യതയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു.നിലമ്ബൂര്‍ അകമ്ബാടം പാറേക്കോട്ട് കോളനിയിലെ പട്ടികവര്‍ണ്മ കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരവസ്‌ഥക്കെതിരെയാണ് കമ്മീഷന്‍ ആക്‌ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്തത്. മാദ്ധ്യമ വാര്‍ത്തയുടെ അടിസ്‌ഥാനത്തിലാണ് നടപടി. മലപ്പുറം ജില്ലാ കളക്‌ടര്‍, പട്ടിക ജാതി വികസന വകുപ്പ് ജില്ലാ ഓഫീസര്‍, ജില്ലാ പട്ടികവര്‍ണ്മ വികസന ഓഫീസര്‍ എന്നിവര്‍ക്കാണ് നോട്ടീസ്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് തിരൂരില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. കാലപ്പഴക്കം ചെന്ന ജീര്‍ണാവസ്‌ഥയിലുള്ള വീട്ടിലാണ് 25 പേര്‍ താമസിക്കുന്നത്. ആകെയുള്ളത് രണ്ട് കുടുസുമുറികളാണ്. തറയും ചുവരുകളും വീണ്ടുകീറിയിട്ടുണ്ട്. കൂലിപ്പണിക്കും കൃഷിപ്പണിക്കും പോയി രാത്രിയില്‍ മടങ്ങിയെത്തുന്ന കുടുംബാംഗങ്ങള്‍ വീട്ടിനുള്ളില്‍ സ്‌ഥലമില്ലാത്തതിനാല്‍ ടെറസില്‍ അഭയം പ്രാപിക്കും. മുളകൊണ്ടു നിര്‍മ്മിച്ച താല്‍ക്കാലിക കോണിയിലൂടെയാണ് ടെറസിന് മുകളില്‍ കയറുന്നത്.
0 Comments