Flash News

6/recent/ticker-posts

ഒഴുകിയെത്തിയത്‌ 27 കോടി; മുസ്‌ലിംലീഗിന്റെ ക്രൗഡ് ഫണ്ടിംഗ് വൻ വിജയമായി

Views

കോഴിക്കോട് : രാജ്യതലസ്ഥാനമായ ന്യൂദൽഹിയിൽ ആസ്ഥാന മന്ദിരം (ഖാഇദെ മില്ലത്ത് സെന്റർ) പണിയാനായി മുസ്‌ലിംലീഗ് ഒരുമാസത്തിനകം പിരിച്ചെടുത്തത് 26,77,44,658 രൂപ (ഇരുപത്തി ആറ് കോടി എഴുപത്തി ഏഴ് ലക്ഷത്തി നാൽപത്തി നാലായിരത്തി അറുനൂറ്റി അമ്പത്തി എട്ടു രൂപ). 
ഫണ്ട് സമാഹരണം ആരംഭിച്ച് ജൂലൈ ഒന്നുമുതൽ ജൂലൈ 31ന് രാത്രി 12 മണിവരെയായി ലഭിച്ച തുകയാണിതെന്ന് മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. 25 കോടി രൂപയാണ് പാർട്ടി ടാർജറ്റായി നിശ്ചയിച്ചതെങ്കിലും അതിലും വലിയ തുകയാണ് പ്രവർത്തകരും പൊതുസമൂഹവും സംഭാവന ചെയ്തതെന്ന് നേതാക്കൾ പറഞ്ഞു.

 
ഇതിൽ ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്ത ജില്ല മലപ്പുറമാണ്. ഒൻപത് കോടി എൻപത്തി രണ്ട് ലക്ഷത്തി എൺപത്തി ഒന്നായിരത്തി മുന്നൂറ്റി എൺപത്തി രണ്ട് രൂപ. (ഇത് പത്തു കോടി രൂപയാക്കുമെന്ന് മലപ്പുറം ജില്ലാ ലീഗ് നേതാക്കൾ ചടങ്ങിൽ അറിയിച്ചു..




Post a Comment

0 Comments