ബലി പെരുന്നാളിനോടനുബന്ധിച്ച് പോപ്പുലർ ന്യൂസ് സംഘടിപ്പിച്ച ഈദുൻ ഫിദ്‌യ 2K23 പഞ്ചദിന ക്വിസ് പ്രോഗ്രാം വിജയികളെ പ്രഖ്യാപിക്കലും സമ്മാനദാനവും ശനിയാഴ്ച ( 22/07/2023 ) രാവിലെ 11:00 മണിക്ക്
വേങ്ങര കുന്നുംപുറം കൈഫോ സ്പോർട്സ് ആന്റ് ടോയ്സ് ഷോപ്പിൽ വെച്ച് നടത്തി.
വിവിധ ജില്ലക്കാർ ഒത്തുചേർന്ന മഹാ സംഗമമായിരുന്നു വേങ്ങര കുന്നുംപുറം കൈഫോ സ്പോർട്സ് ആന്റ് ടോയ്സിൽ അരങ്ങേറിയത്. പോപ്പുലർ ന്യൂസ് ചീഫ് അഡ്മിൻ ഹംസത്ത് പൂഴിത്തറയുടെ അദ്ധ്യക്ഷതയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം സ്വാഗതം ചെയ്ത് സംസാരിച്ചു.
വീഡിയോ:-
ഈ പ്രോഗ്രാമിന് വർണ്ണച്ചാർത്തായി വിദേശത്ത് നിന്നും മികച്ച പ്രവർത്തനം കാഴ്ചവെച്ച പോപ്പുലർ ന്യൂസ് അഡ്മിൻ അസ്ജാൻ മൂട്ടപ്പറമ്പന് എകെ സലീം പ്രത്യേക അഭിനന്ദനമറിയിച്ചു.
പ്രസ്തുത ചടങ്ങ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവ്വഹിച്ചു.
വിശിഷ്ടാതിഥികളായി വേങ്ങര വി എം സി ഹോസ്പിറ്റൽ എം ഡി അബ്ദുന്നാസർ, നൗഫ ഹോസ്പിറ്റൽ മാനേജർ ജോണിക്കുട്ടി എന്നിവരും പങ്കെടുത്തു.
സോഷ്യൽ മീഡിയയിൽ ഇന്ന് നിരവധി വാർത്താ ചാനലുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയിൽ നിന്നെല്ലാം വ്യത്യസ്ഥമാണ് പോപ്പുലർ ന്യൂസിന്റെ പ്രവർത്തനമെന്ന് വേങ്ങര വി എം സി ഹോസ്പിറ്റൽ എം ഡി അബ്ദുന്നാസർ അഭിപ്രായപ്പെട്ടു.
വി എം സി ഹോസ്പിറ്റൽ പാരാമെഡിക്കൽസിന്റെ പരസ്യം പോപ്പുലർ ന്യൂസിൽ നൽകാറുണ്ടെന്നും 'മൂന്ന് പേർക്കുള്ള ചായക്കാഷേ ചിലവാകൂ...' എന്നു കൂടി പറഞ്ഞപ്പോൾ സദസ്സിൽ കരഘോഷമുയർന്നു. ഏതു വാർത്തയും പരസ്യങ്ങളും തൊഴിലവസരങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നത് പോലെ തന്നെ ജന മനസ്സുകളിലേക്ക് പലവിധ മത്സരങ്ങളിലൂടെ അറിവും നർമ്മവും കലാബോധവും വളർത്തിയെടുക്കാൻ പോപ്പുലർ ന്യൂസിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്ര ധർമ്മമെന്നാൽ വെറും വാർത്തകൾ പടച്ച് വിടുകയല്ലെന്നും അത് സത്യസന്ധമായി പെട്ടെന്നു തന്നെ ജനങ്ങളിലേക്കെത്തിക്കാൻ പോപ്പുലർ ന്യൂസിന് കഴിയുന്നുണ്ടെന്നും അതിനായി അഹോരാത്രം പരിശ്രമിക്കുന്ന അഡ്മിൻമാരോടും ചാനലിനെ പിന്തുണക്കുന്ന വായനക്കാരോടും നന്ദി അറിയിച്ചു കൊണ്ട് നൗഫ ഹോസ്പിറ്റൽ മാനേജർ ജോണിക്കുട്ടി സംസാരിച്ചു.
തുടർന്ന് ബ്ലോക്ക് മെമ്പർ അബ്ദുൽ അസീസ്, എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്ത് അലി, വേങ്ങര വൈറ്റ് ഫൂട്ട് പ്ലാനറ്റ് മാനേജർ റാഷിദ്, വേങ്ങര അൽ അറബ് കുഴിമന്തി മാനേജർ കുഞ്ഞി ബാവ, വേങ്ങര മിഠായിത്തെരുവ് ഫാക്ടറി വിലയിൽ മാനേജർ അബ്ദുറസാഖ് പുള്ളിശ്ശേരി, അഡ്ലോർ മാനേജർ സനീഫ് കുണ്ടൂർ എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് ഈദുൻ ഫിദ്‌യ 2K23 പഞ്ചദിന ക്വിസ് പ്രോഗ്രാം വിജയികളെ പ്രഖ്യാപിക്കലും സമ്മാനദാനവും നടന്നു.
ഒന്നാം സമ്മാനത്തിന് അർഹയായത് മുഹ്സിന നിസാർ സി സി മാട്, രണ്ടാം സമ്മാനത്തിന് അർഹനായത് മുഹമ്മദ് മുനവ്വിർ ഒളവട്ടൂർ, മൂന്നാം സമ്മാനത്തിന് അർഹയായത് ജൗഹറ ജാബിർ അച്ചനമ്പലം എന്നിവരാണ്.
സമ്മാനാർഹരായ മറ്റു വിജയികൾ
സി എം എ ഗഫൂർ ചേറൂർ, റഗ്‌യത്ത് ഫാത്വിമ, മുഹമ്മദ് ഫർഹാൻ വയനാട്, ലുബ്ന ഷെറിൻ കോട്ടുമല, ശാദിൽ വലിയോറ, സുഹൈൽ കാലിക്കറ്റ്, ഫാത്വിമ സന കുറ്റാളൂർ, ശഹ്‌ല പി പറമ്പിൽ പടി, നാസിൽ നൗഫൽ എടവണ്ണപ്പാറ കൊണ്ടോട്ടി, നസീറ ചേറൂർ, ദിൽഷാദ് ഊരകം,
മുഹമ്മദ് സ്വാലിഹ് തത്തനംപുള്ളി , ശ്വേത സജീവ് ഊരകം, ഫാത്വിമ ജസ്നി കോട്ടുമല, ത്വാഹിറ പാണ്ടിക്കാട്, ശാമിൽ അഹ്‌മദ് പൊട്ടിക്കൽ, ഫാഹിം. പി കോട്ടക്കൽ എന്നിവരും പോപ്പുലർ ന്യൂസ് അഭിപ്രായ മത്സരത്തിൽ പോപ്പുലർ ന്യൂസിന്റെ പ്രത്യേക സമ്മാനം ഗഫാർ വയനാട് കരസ്ഥമാക്കി.
ഒന്നാം സ്ഥാനത്തിന് 5001 രൂപയും പ്രോത്സാഹന സമ്മാനമായി 10 പേർക്ക് പ്രൊഡക്ടും കോഴിക്കോട് ബിലൂസ് ഹൈജീൻ പ്രൊഡക്ട് സ്പോൺസർ ചെയ്തതോടൊപ്പം വേങ്ങര അൽ അറബ് കുഴിമന്തി സ്പോൺസർ ചെയ്ത് വിജയിയുടെ വീട്ടിലേക്ക് കുഴിമന്തി എത്തിച്ച് നൽകുകയും ചെയ്തു.
രണ്ടാം സ്ഥാനം നേടിയ വ്യക്തിക്ക് 3001 രൂപ വേങ്ങര വി എം സി ഹോസ്പിറ്റലും
മൂന്നാം സ്ഥാനം നേടിയ വ്യക്തിക്ക് 1501 രൂപ കൈഫോ സ്പോർട്ട്സ് & ടോയ്സ് സ്പോൺസർ ചെയ്യുകയും ചെയ്തു.
കൂടാതെ, നൗഫ ഹോസ്പിറ്റൽ വേങ്ങര, വേങ്ങര മിഠായിത്തെരുവ്, അഡ്‌ലോർ ഓൺലൈൻ ഷോപ്പ് തുടങ്ങിയവരും സമ്മാനങ്ങൾ സ്പോൺർ ചെയ്തു.
കൈഫോ സ്പോർട്ട്സ് & ടോയ്സ് മാനേജർ റഷീദ് നന്ദി പ്രകാശിപ്പിച്ചു.
നാല് വർഷം മുമ്പ് തുടക്കം കുറിച്ച വേങ്ങര പോപ്പുലർ ന്യൂസ് ഇന്ന് വേങ്ങരയിൽ നിന്നും മലപ്പുറം ജില്ലക്കപ്പുറം കടന്ന് മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം വ്യാപിച്ചിരിക്കുകയാണ്.
2020 മാർച്ച് 22 ന് പൂഴിത്തറ ഹംസത്ത് തുടക്കമിട്ട വേങ്ങര പോപ്പുലർ ന്യൂസ് വാട്സപ്പ് ഗ്രൂപ്പുകൾ കൊറോണ അടക്കപ്പെട്ട വഴികളെല്ലാം തുറന്ന് കാണിച്ച് കൊണ്ട് അഡ്മിൻ പാനലിലേക്ക് വേങ്ങര ചുള്ളിപ്പറമ്പ് മൂട്ടപ്പറമ്പൻ അസ്ജാൻ കൂടി കടന്ന് വന്നു. ഈ .മുന്നേറ്റത്തിലൂടെ വളർന്ന പോപ്പുലർ ന്യൂസിൽ ഇന്ന് ആറ് അംഗങ്ങളാണുള്ളത്.
സത്യസന്ധമായ ഏറ്റവും മികച്ച വാർത്താ പ്രചരണത്തിന് വേങ്ങര പോലീസിന്റെ ഉപഹാരം ലഭിച്ചിട്ടുണ്ട്. 2020 ഡിസംബർ 26 മുതൽ 31 വരെ നടത്തിയ പഞ്ചദിന ക്വിസ് പ്രോഗ്രാം തൊട്ട് ഓരോ വർഷവും ഓരോ പ്രത്യേക ആഘോഷ വേളകളിലുമായി പലവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നുണ്ട്. മറ്റു ചാനലുകളിൽ നിന്നും പോപ്പുലർ ന്യൂസിനെ വേറിട്ട് കാണുന്നതും ഇത് കൊണ്ടാണ്.
ഈദുൻ ഫിദ്‌യ പഞ്ചദിന ക്വിസ് പ്രോഗ്രാമിൽ അയ്യായിരത്തിലധികം പേരാണ് മത്സരിച്ചത്. പലരും ചാനലിനോട് പറയുന്നത് സമ്മാനം മാത്രം മോഹിച്ചല്ല ഇതിൽ പങ്കെടുക്കുന്നത്, നിങ്ങളുടെ മത്സരത്തിൽ നിന്ന് വേറിട്ട അറിവുകൾ നേടാനാകുമെന്നതിലാനാലാണെന്ന്. പലരും പല ചോദ്യങ്ങളെ പറ്റിയും മികച്ച അഭിപ്രായങ്ങൾ അറിയിച്ചു.
എല്ലാ വാർത്തകളും തൊഴിലവസരങ്ങളും പരസ്യങ്ങളും പക്ഷാഭേതമില്ലാതെ ജനങ്ങളിലേക്കെത്തിക്കുക മാത്രമല്ല, മികച്ച അറിവ് നേടാനും കലാപരമായ കഴിവുകൾ വളർത്തിയെടുക്കാനും പോപ്പുലർ ന്യൂസ് ചാനലിന് കഴിയുന്നുണ്ട്.ഓരോ വർഷവും മൂന്നോ നാലോ പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുണ്ട്. അതിനെല്ലാം മികച്ച സമ്മാനങ്ങളും നൽകി വരുന്നുണ്ട്.
ഓരോ മത്സരങ്ങൾക്കും കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പേർ മത്സരിച്ചിട്ടുണ്ട്. മുൻ വർഷം നടത്തിയ ഖിറാഅത് മത്സരത്തിൽ ഇറാനിൽ നിന്നും പന്ത്രണ്ടുകാരനായ കാസർഗോഡ് സ്വദേശി പങ്കെടുത്തതും കഴിഞ്ഞ വർഷം നടത്തിയ എജു ടോപ്പ് ക്വിസ് മത്സരത്തിൽ കേരളത്തിലെ പതിനാലു ജില്ലകളിലെ പതിനൊന്ന് ജില്ലയിൽ നിന്നും മത്സരാർത്ഥികൾ എത്തിയതിന് പുറമെ ലക്ഷദ്വീപിൽ നിന്നും രണ്ട് പെൺകുട്ടികളും പങ്കെടുത്തിരുന്നു എന്നത് പോപ്പുലർ ന്യൂസിന് അഭിമാനിക്കാവുന്നതാണ്.
ഈദുൻ ഫിദ്‌യ 2K23 പഞ്ചദിന ക്വിസ് പ്രോഗ്രാമിൽ 5328 പേർ പങ്കെടുത്തു. പലരും പങ്കെടുത്തത് മാർക്കിനോ സമ്മാനത്തിനോ മോഹിച്ചല്ലെന്നും പുത്തൻ അറിവ് നേടാനാകുമല്ലോ എന്ന് കരുതിയാണെന്നും പോപ്പുലർ ന്യൂസിനെ അറിയിച്ചു. നിങ്ങളുടെ ഇത്തരം പിന്തുണയാണ് ഈ ചാനലിന്റെ വളർച്ചയും...
ഗൾഫ് രാജ്യങ്ങളിലെ വാർത്തകൾ ഞങ്ങളിലേക്കെത്തിക്കുന്ന പ്രവാസികൾക്കും വിലപ്പെട്ട സമയത്തെ മാറ്റി നിർത്തി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പോപ്പുലർ ന്യൂസ് അഡ്മിൻ അസ്ജാൻ ദുബൈയിൽ നിന്നും നന്ദി അറിയിച്ചു.
ചടങ്ങിൽ ടോപ്പ് ഫർണീച്ചർ ആശിഖ്,റംഷാദ്,ആബിദ്,ഉസാമ,ബാസിത്ത്,പ്രജിത്ത്,ഷംലിക്ക്,ഫാവാസ്,ഷാനിഫ്,സിദ്ധീഖ്,നിധിൻ,അനു,ഹബീബ്,മൻസൂർ,ഫായിസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
0 Comments