Flash News

6/recent/ticker-posts

താജ്മഹലിൻ്റെ ഭിത്തിയെ തൊട്ട് യമുന നദി; 45 വർഷത്തിനിടെ ഇത് ആദ്യം 1978ലെ പ്രളയത്തിലാണ് ഇതിനു മുൻപ് യമുന നദി താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടത്.

Views

താജ്മഹലിൻ്റെ ഭിത്തിയെ തൊട്ട് യമുന നദി; 45 വർഷത്തിനിടെ ഇത് ആദ്യം 1978ലെ പ്രളയത്തിലാണ് ഇതിനു മുൻപ് യമുന നദി താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടത്.


ന്യൂഡൽഹി: കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രളയക്കെടുതിയിൽപ്പെട്ട് ​ദുരിതത്തിലായിരുന്നു രാജ്യതലസ്ഥാനം. കരകവിഞ്ഞൊഴുകിയ യമുന നദിയും ഡൽഹിയെ വെള്ളത്തിലാക്കിയിരുന്നു. ജലനിരപ്പ് ശക്തമായി ഉയർന്ന യമുന നദി താജ്മഹൽ വരെയെത്തി അതി​ന്റെ ഭിത്തിയിൽ തൊട്ടു. 1978ലെ പ്രളയത്തിലാണ് ഇതിനു മുൻപ് യമുന നദി താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടത്. 1978ൽ ജലം 154.8 മീറ്ററാണ് ഉയർന്നത്. അക്കൊല്ലം അടിത്തറയിലെ 22 മുറികളിൽ വെള്ളം കയറിയിരുന്നു.

ജലം ഇതുവരെ താജ്മഹലിൻ്റെ അടിത്തറയിലെത്തിയിട്ടില്ല എന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. ഷാജഹാൻ്റെ ശവകുടീരവും മുംതാസ് മഹലും ഇവിടെയാണുള്ളത്. എന്നാൽ, മുംതാസ് മഹലിൻ്റെ പിതാമഹൻ ഇതിമാദു ദൗലയുടെ ശവകുടീരത്തിനരിക് വരെ ജലം എത്തിയിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് യമുന നദിയിലെ ജലനിരപ്പ് അപകടനിലയിലും കൂടുതലായി ഉയർന്നിരുന്നു. 207.55 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 207 മീറ്ററാണ് അപകടനില. കഴിഞ്ഞ ​ദിവസങ്ങളിലായി യമുനയിലെ ജലനിരപ്പില്‍ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നദിയിലെ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. പ്രളയസാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ജനങ്ങളെ മാറ്റിപാർപ്പിച്ചതായും അധികൃതർ അറിയിച്ചു. 1978-ലാണ് ഇതിനു മുമ്പ് യമുനയിൽ ഏറ്റവും കൂടിയ ജലനിരപ്പ് രേഖപ്പെടുത്തിയത്. 207.49 മീറ്ററായിരുന്നു അന്ന്.
യമുനയിലെ ജലനിരപ്പ്, മഴക്കെടുതി നേരിടാൻ സ്വീകരിച്ച നടപടികൾ എന്നിവ പ്രധാനമന്ത്രി അവലോകനം ചെയ്തു. അതേ സമയം ഹാത്നികുണ്ട് ജല സംഭരണിയില്‍ നിന്ന് ഹരിയാന സര്‍ക്കാര്‍ മനഃപൂര്‍വം ഡല്‍ഹിയിലേക്ക് വെള്ളം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ ആരോപണം എന്നാണ് ഹരിയാന സർക്കാരിന്റെ പ്രതികരണം. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പുകൾ. അങ്ങനെ എങ്കിൽ യമുനയിൽ വീ​ണ്ടും ജ​ല​നി​ര​പ്പ് ഉയരാനും സാധ്യതയുണ്ട്.


Post a Comment

0 Comments