Flash News

6/recent/ticker-posts

ഗള്‍ഫ് എയര്‍ ബാഗേജ് നയത്തില്‍ മാറ്റം വരുത്തി; എല്ലാ ടിക്കറ്റിലും 46 കിലോ ഇല്ല

Views

 മനാമ : ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകളിലെ ബാഗേജ് നയത്തില്‍ ഗള്‍ഫ് എയര്‍ മാറ്റം വരുത്തി. നിലവിലുള്ള 46 കിലോ ലഗേജ് ഇനി എല്ലാ ടിക്കറ്റുകളിലും ലഭ്യമായിരിക്കില്ല.

പുതുതായി ഫെയര്‍ ബ്രാന്‍ഡ് എന്ന കാറ്റഗറിക്ക് കീഴിലായി ലൈറ്റ്‌സ്(എല്‍ഐടി), സ്മാര്‍ട്ട്(എസ്എംആര്‍), ഫ്‌ളെക്‌സി(എഫ്എല്‍എക്‌സ്) എന്നിങ്ങനെ മൂന്ന് തരം ടിക്കറ്റുകള്‍ ഉണ്ടാകും. എല്‍ഐടി ടിക്കറ്റില്‍ 32 കിലോയുടെ ഒരു ലഗേജ് മാത്രമാണ് അനുവദിക്കുക. സ്മാര്‍ട്ടിലും ഫ്‌ളെക്‌സിയിലും പഴയതുപോലെ 23 കിലോ വീതമുള്ള രണ്ട് ലഗേജ് അനുവദിക്കും.
പുതിയ ബാഗേജ് നയം ആഗസ്ത് 15ന് നിലവില്‍ വരും.

ആഗസ്ത് 15ന് മുന്‍പ് ടിക്കറ്റ് എടുത്തവര്‍ക്ക് ഇത് ബാധകമായിരിക്കില്ലെന്ന ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ഗള്‍ഫ് എയര്‍ അറിയിച്ചു. ഇവര്‍ക്ക് ടിക്കറ്റില്‍ രേഖപ്പെടുത്തിയ തൂക്കത്തില്‍ ലഗേജ് അനുവദിക്കും.ബാഗേജ് നയത്തില്‍ മാറ്റം വരുത്തിയത് പ്രവാസികള്‍ക്ക് പ്രയാസമാണ്ടാക്കും.



Post a Comment

0 Comments