Flash News

6/recent/ticker-posts

മകളുടെ വിവാഹത്തിന് പിന്നാലെ ഇരുപത് ജോടി യുവ മിഥുനങ്ങൾക്ക് വരണമാല്യമൊരുക്കി പ്രവാസി വ്യവസായി

Views
റിയാദ് - മകൾ നിയ ഫാത്തിമയുടെ വിവാഹത്തോട് അനുബന്ധിച്ച് പ്രവാസി വ്യവസായിയും ഷിഫാ അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് സി.എം.ഡിയുമായ ഷാജി അരിപ്ര മലപ്പുറത്ത് 40 പേർക്ക് മംഗല്യമൊരുക്കി പുതുചരിത്രം കുറിച്ചു. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി വ്യത്യസ്ത മതവിഭാഗത്തിൽ പെട്ട 20 ജോടി വധൂവരന്മാരാണ് ഒരേ വേദിയിൽ വിവാഹിതരായത്. എല്ലാ മത വിഭാഗത്തിൽ പെട്ടവർക്കും അവരുടെ ആചാരപ്രകാരമുള്ള വിവാഹ കർമ്മത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു.
സ്വർണാഭരണവുമാണ് ഷാജി അരിപ്ര സമ്മാനിച്ചത്. വധൂവരന്മാരുടെ
കുടുംബാംഗങ്ങൾ,ബന്ധു മിത്രാദികൾ, നാട്ടുകാർ ഉൾപ്പടെ ആയിരത്തിലധികമാളുകൾക്കുള്ള ഭക്ഷണവും ഒരുക്കിയിരുന്നു.

സൗദിയിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയനായ ഷാജി അരിപ്ര മുമ്പ്
നിരാലംബർക്കുള്ള ഭവന നിർമാണത്തിനും സമൂഹ വിവാഹങ്ങൾക്കും സഹായം നൽകിയിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും കെ. ആലിക്കുട്ടി മുസലിയാരും ഉൾപ്പടെയുള്ളവർ ഇസ് ലാമിക മതാചാരപ്രകാരമുള്ള വിവാഹങ്ങൾക്ക് നേതൃത്വം നൽകി. ഹൈന്ദവ വിവാഹ ചടങ്ങുകൾക്ക് മണികണ്ഠശർമ്മ കാർമികത്വം വഹിച്ചു. ഏലംകുളം ബാപ്പു മുസ്ലിയാർ പ്രാർഥന നിർവഹിച്ച ചടങ്ങിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ, അഡ്വ. നാലകത്ത് സൂപ്പി, വി. ശശികുമാർ,അബ്ദുസ്സമദ് പൂക്കോട്ടൂർ, മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, അഷ്റഫ് വേങ്ങാട്ട് , ബഷീർ ഫൈസി ചെരക്കാപറമ്പ്, സുലൈമാൻ ഫൈസി,റഫീഖ് പൂപ്പലം എന്നിവർ സംസാരിച്ചു.
 


Post a Comment

0 Comments