സാവോ പോളോ/ബ്രസീൽ:
തനിക്ക് പിറക്കാനിരിക്കുന്ന കുഞ്ഞ് ആണാണെങ്കിൽ കുഞ്ഞിന് തന്റെ എറ്റവും അടുത്ത സുഹൃത്തും ഇതിഹാസവുമായ ലിയോണൽ മെസിയുടെ പേര് നൽകുമെന്ന് സൂപ്പർ താരം നെയ്മർ ജൂനിയർ.
യുട്യൂബ് ചാനലായ ക്യൂ പാപിഞ്ഞോക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
കാമുകി ബ്രൂണ ബിയാൻകാർഡിയ്ക്കൊപ്പമുള്ള ആദ്യ കുഞ്ഞിനെ പ്രതിക്ഷിച്ചിരിക്കുകയാണ് താരം.
ബ്രൂണ ബിയാൻകാർഡി ഗർഭിണിയായതിന്റെ ചിത്രങ്ങൾ താരം തന്നെ സമൂഹമാധ്യമങ്ങളിൽ നേരത്തെ പങ്കുവെച്ചിരുന്നു.
0 Comments