Flash News

6/recent/ticker-posts

കണ്ണീരോടെ വിട ചൊല്ലി തലസ്ഥാനം; വിലാപയാത്ര കോട്ടയത്തേക്ക്

Views കണ്ണീരോടെ വിട ചൊല്ലി തലസ്ഥാനം; വിലാപയാത്ര കോട്ടയത്തേക്ക്

വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദർശനത്തിനു
വച്ച ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക്.

കണ്ണീരോടെ വിട ചൊല്ലി തലസ്ഥാനം; വിലാപയാത്ര കോട്ടയത്തേക്ക്
വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദർശനത്തിനു വച്ച ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക്
ഉമ്മൻചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള പ്രത്യേക ബസ്
ഉമ്മൻചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള പ്രത്യേക ബസ്
Published on : 
19 Jul 2023, 9:30 am
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നും പ്രഭാത പ്രാർഥനയിക്കു ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. കണ്ണീരോടെ തലസ്ഥാന നഗരി ഉമ്മൻ ചാണ്ടിയെ യാത്രയാക്കി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴി കോട്ടയത്തെത്തും.

വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദർശനത്തിനു വച്ച ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 3.30 ന് മണിയോടെ പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്കാരച്ചടങ്ങുകൾ.പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.


Post a Comment

0 Comments