മഹേഷ് നാരായണന്‍, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പേരെടുത്ത് മോഹന്‍ലാല്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.
‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. മമ്മൂട്ടി, എന്റെ പ്രിയപ്പെട്ട ഇച്ചാക്കക്കും മഹേഷ് നാരായണന്‍, കുഞ്ചാക്കോ ബോബന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ക്കും പ്രത്യേക സ്‌നേഹവും അഭിനന്ദനങ്ങളും,’ എന്നായിരുന്നു മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
‘രേഖ’യിലെ പ്രകടനത്തിനാണ് വിന്‍സി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ‘നന്‍ പകല്‍ നേരത്ത് മയക്ക’മാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. എം ജയചന്ദ്രന് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു. മികച്ച ജനപ്രിയ ചിത്രമായി രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ തന്‍ കേസ് കൊട് തിരഞ്ഞെടുത്തപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ്. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് രതീഷ് ബാലകൃഷ്ണ പൊതുവാളിന് ലഭിച്ചപ്പോള്‍ അറിയിപ്പ് എന്ന സിനിമയ്ക്ക് മികച്ച സംവിധായകനായി മഹേഷ് നാരായണനെയാണ് ജൂറി തെരഞ്ഞെടുത്തത്. കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചപ്പോള്‍, ഷാഹി കബീറാണ് മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. 154 ചിത്രങ്ങളാണ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ ആകെ മത്സരിക്കാനുണ്ടായിരുന്നത്.
0 Comments