കൊച്ചി : പ്ലസ് ടു കോഴക്കേസിൽ കെ എം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രിം കോടതി നോട്ടീസ് അയച്ചത്. കെ എം ഷാജി അടക്കമുള്ള കേസിലെ എതിർ കക്ഷികൾക്കാണ് നോട്ടീസ്. ആറ് ആഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് നിർദേശം
കെഎം ഷാജി കൈക്കൂലി ചോദിച്ചതിന് തെളിവുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. നേരിട്ടുള്ള തെളിവുകൾ ഇല്ലാത്തതിനാലാണ് ഹൈക്കോടതി കേസ് റദ്ദാക്കിയതെന്നും കോടതി പറഞ്ഞു. എന്നാൽ ഷാജിക്കെതിരെ സ്വന്തം പാർട്ടിയുള്ളവരുടെ പരാതിയാണ് കിട്ടിയതെന്നും പരോക്ഷമായ തെളിവുണ്ടെന്നും സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.
0 Comments