Flash News

6/recent/ticker-posts

ഇത്തവണ ഓണക്കിറ്റ് എല്ലാവർക്കുമില്ല; ഈ കാർഡുകാർക്ക് മാത്രം

Views
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഇക്കുറി എല്ലാ കാർഡുടമകൾക്കും ഓണക്കിറ്റ് നൽകില്ല. ഏറ്റവും താഴേത്തട്ടിലുള്ള അന്ത്യോദയ അന്നയോജന (മഞ്ഞറേഷൻ കാർഡ്) വിഭാഗങ്ങൾക്കുമാത്രം കിറ്റുനൽകിയാൽ മതിയെന്നാണു സർക്കാർതലത്തിൽ ധാരണയായിട്ടുള്ളത്. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിൽപ്പെട്ട പിങ്ക് കാർഡുകാരെയും ആദ്യഘട്ടചർച്ചയിൽ പരിഗണിച്ചില്ല. കഴിഞ്ഞവർഷം 90 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണംചെയ്തപ്പോൾ സർക്കാരിന് 500 കോടിരൂപയാണു ചെലവായത്. ഇക്കുറി കാർഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയർന്നു. എല്ലാവർക്കും കിറ്റുനൽകിയാൽ സർക്കാരിനു കനത്ത ബാധ്യതയുണ്ടാകും. അതിനാൽ ഏറ്റവും ദരിദ്രരായവരെമാത്രം പരിഗണിച്ചാൽ മതിയെന്നാണു സർക്കാർ നിലപാട്.




Post a Comment

0 Comments