പരാതിക്കാരിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഉപയോഗിച്ച് പ്രതി പുതിയ അക്കൗണ്ട് ഉണ്ടാക്കി ഇതിലൂടെ അശ്ലീലം പ്രചരിപ്പിക്കുകയായിരുന്നു. 2023 ജനുവരി മാസം മുതലാണ് പ്രതി ഇത്തരത്തിൽ പ്രവർത്തിച്ചത്. പരാതിക്കാരിയുടെ ഇന്റസ്റ്റഗ്രാമിലെ പെണ്‍ സുഹൃത്തുക്കൾക്കാണ് ഇത്തരത്തിൽ അശ്ലീല ചാറ്റുകള്‍ അയച്ചിരുന്നത്.
മമ്പാട്ടുമൂലയിലുള്ള മറ്റുള്ള യുവതികളുടെ പേരില്‍ ഇത്തരം ചാറ്റുകള്‍ നടത്തിയിട്ടുണ്ടൊ എന്നു പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതിയായ മുബശിര്‍ വണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തുന്ന തൊഴിലാണ്. പ്രതിയെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
0 Comments