Flash News

6/recent/ticker-posts

വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്‍പന; മൂന്ന് പേര്‍ കസ്റ്റഡിയില്‍

Views
പത്തനംതിട്ട : വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന വന്‍സംഘത്തെ പൊലീസ് പിടികൂടി. പത്തനംതിട്ടയിലാണ് സംഭവം. ഇവരില്‍നിന്ന് 100 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.

സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സലിം, ജോയല്‍, ഉബൈദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. പൊലീസും ഡാന്‍സാഫും ചേര്‍ന്നുള്ള സംയുക്ത പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

മണ്ണാറമലയിലെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. വിപണിയില്‍ 30 ലക്ഷം രൂപ മൂല്യമുള്ളതാണിത്. ഇതിനു പിന്നില്‍ വന്‍സംഘമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.


Post a Comment

0 Comments