Flash News

6/recent/ticker-posts

പട്ടാമ്പിയിലെ സംഘപരിവാർ കൊലവിളി മുദ്രാവാക്യം; യൂത്ത് ലീഗ് പരാതിയിൽ കേസെടുത്തു

Views
പാലക്കാട് :  പട്ടാമ്പിയിൽ സംഘപരിവാർ സംഘടനകൾ നടത്തിയ കൊലവിളി മുദ്രാവാക്യത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് പട്ടാമ്പി പൊലീസ് കേസെടുത്തത്. കൊപ്പത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് ലീ​ഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയർന്നത്. പാണക്കാട് കുടുംബത്തിനെതിരെയും അപകീർത്തികരമായ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ വിളിച്ചിരുന്നു. യൂത്ത് ലീഗിനും സ്പീക്കർ എ എൻ ഷംസീറിനും എതിരെയായിരുന്നു സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത്.

സ്പീക്കര്‍ എ എന്‍ ഷംസീറിനും സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജനുമെതിരെ നേരത്തെ കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. തലശ്ശേരിക്കടുത്തുള്ള മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു പ്രകോപന മുദ്രാവാക്യം വിളിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പി ജയരാജന്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ഗണേഷാണ് ഷംസീറിനെതിരെ ആദ്യം ഭീഷണി മുഴക്കി തലശ്ശേരിയില്‍ പ്രസംഗിച്ചത്. ഗണേഷിന്റെ പ്രസംഗത്തിന് മറുപടി ആയാണ് ജയരാജന്‍ രംഗത്തെത്തിയത്. ഷംസീറിനെതിരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന മുന്നറിയിപ്പായിരുന്നു പി ജയരാജന്റേത്.



Post a Comment

0 Comments