Flash News

6/recent/ticker-posts

ജാർഖണ്ഡ് സിപിഐഎം നേതാവ് സുഭാഷ് മുണ്ടയെ വെടിവച്ച്‌ കൊലപ്പെടുത്തി

Views സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും ജാർഖണ്ഡിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ സുഭാഷ് മുണ്ടയെ വെടിവച്ച്‌ കൊലപ്പെടുത്തി. രാത്രി എട്ട് മണിയോടെ റാഞ്ചിയിലെ ദലദല്ലിയിലെ ഓഫീസിൽ വെച്ചായിരുന്നു അക്രമം.

മുണ്ടയുടെ കൊലപാതകത്തിൽ നൂറുകണക്കിന് നാട്ടുകാരും പാർട്ടി അനുഭാവികളും പ്രതിഷേധവുമായി രംഗത്തെത്തി. ഇവർ ദലദല്ലിയിലെ പ്രധാനപ്പെട്ട റോഡ്‌ തടഞ്ഞു. ഗോത്രവർഗത്തിൽനിന്നുള്ള പ്രമുഖ നേതാവായിരുന്ന സുഭാഷ് മുണ്ടയ്ക്ക് രാഷ്ട്രീയ പ്രതിയോഗികൾ നിരവധിയായിരുന്നു. വർധിച്ച ജനപ്രീതി പ്രാദേശിക മാഫിയകളുടെ കണ്ണിലെ കരടാക്കി മാറ്റുകയും ചെയ്തിരുന്നു.


Post a Comment

0 Comments