ആ ലൈംഗിക ആരോപണം തെറ്റ്'; ഉമ്മന്‍ ചാണ്ടിയോട് മാപ്പ്, ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍
2013 ലെ സോളാര്‍ വിവാദ കാലത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണ വാര്‍ത്ത നല്‍കിയതില്‍ മാപ്പു പറഞ്ഞ് ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്‍ മാധവന്‍ കുട്ടി. ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ മനപൂര്‍വം മൗനം പാലിക്കേണ്ടി വന്നതായാണ് എന്‍ മാധവന്‍കുട്ടി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു മുഖ്യധാരാ മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഉള്ളില്‍ ഇന്നും നീറുന്ന രണ്ട് വലിയ മനസ്താപങ്ങളുണ്ട് എന്ന മുഖവുരയോടെയാണ് എന്‍ മാധവന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്. സോളാര്‍ വിവാദ കാലത്ത് സരിത എസ് നായരുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണ വാര്‍ത്ത അടിസ്ഥാനരഹിതമായിരുന്നു എന്നാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.
0 Comments