കണ്ണൂർ : കുട്ടികൾക്ക് ലഹരിവിൽപ്പന നടത്തിയ കട നാട്ടുകാർ അടിച്ചുതകർത്തു. കണ്ണൂർ പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ മുരളി എന്നയാളുടെ കടയാണ് നാട്ടുകാർ അടിച്ചുതകർത്തത്.
കുട്ടികൾക്കടക്കം ഇയാൾ ലഹരിമരുന്നുകൾ വിൽക്കുന്നുവെന്നത് നാട്ടുകാർക്ക് അറിയാമായിരുന്നു. ഇയാളുടെ കടയിൽനിന്ന് നിരവധി തവണ എക്സൈസ് ലഹരിവസ്തുക്കൾ പിടികൂടിയിട്ടുണ്ട്. എങ്കിലും കൂസലില്ലാതെ ഇയാൾ കച്ചവടം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇയാളുടെ ഏകടയിൽനിന്ന് എക്സൈസ് ലഹരിവസ്തുക്കൾ പിടികൂടിയതോടെയാണ് നാട്ടുകാർ കട തല്ലിതകർത്ത്.
ഇന്നലെ രാത്രിയോടെയാണ് ഒരുകൂട്ടം നാട്ടുകാർ മുരളിയുടെ കട തല്ലിത്തകർത്തത്. കടയിലെ സാധനങ്ങൾ എല്ലാം പുറത്തേയ്ക്ക് വലിച്ചിട്ട ശേഷം ഇവർ കടയ്ക്ക് പൂട്ടിടുകയും ചെയ്തു.
0 Comments