Flash News

6/recent/ticker-posts

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ

Views

പെരിന്തൽമണ്ണ: വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. വെട്ടത്തൂർ അലനല്ലൂർ സ്വദേശിയും കുറച്ചായി പെരിന്തൽമണ്ണ ജൂബിലിയിൽ താമസിച്ചു വരുന്നതുമായ താന്നിക്കാട്ടിൽ സെയ്ഫുള്ള(47)യെ ആണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്ത് അറസ്റ്റു ചെയ്തത്. വയനാട്ടിൽ നിന്ന് ആംബുലൻസിൽ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെ പെരിന്തൽമണ്ണയിലെത്തിച്ച് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന്് പോലീസ് അറിയിച്ചു. നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കി വിശദമായ അന്വേഷണം നടത്തും.

പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സെയ്ഫുള്ളയെ രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ പ്രശ്‌നങ്ങളില്ല എന്നതിന്റെ അടിസ്ഥാനത്തിൽ തിരികെ സ്റ്റേഷനിലെത്തിച്ചു. പ്രതിയുടെ നേതൃത്വത്തിൽ മുന്നൂറോളം പേരടങ്ങുന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ ഭിന്നശേഷിക്കാരെ സഹായിക്കുകയും മാനസിക ഉല്ലാസത്തിനായി യാത്രകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കാരുണ്യപ്രവർത്തനങ്ങളുടെ മറവിൽ യുവതിയെ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും വയനാട് മാനന്തവാടിയിലാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്.


Post a Comment

0 Comments