കാസര്‍കോട്: ജില്ല രജിസ്ട്രാര്‍ ഓഫീസര്‍ ടി.ഇ. മുഹമ്മദ് അഷ്‌റഫി (53)നെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പറപ്പൂർ കുരിക്കൾ ബസാർ സ്വദേശിയാണ്. കാസര്‍കോട് നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു. 19നാണ് ഹോട്ടലില്‍ മുറിയെടുത്തത്.
ഇന്ന് രാവിലെ ഹോട്ടല്‍ വിടുമെന്നറിയിച്ചിരുന്നു. രാവിലെ അഷ്‌റഫിനെ കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ മുറി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടത്. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസ് എത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബഷറിയ. മക്കൾ:അഖിൽ അഹമ്മദ്,അനീന, അമാന. സഹോദരങ്ങൾ: മുഹമ്മദ് യൂസഫ്, ബുഷ്റ, റംല. ഖബറടക്കം പറപ്പൂർ സിദ്ദിഖ് ജുമ മസ്ജിദ് ഖബറസഥാനിൽ ചൊവ്വാഴ്ച രാവിലെ 11ന്.
0 Comments